കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ
ലോകത്തിലെ ഏറ്റവും പ്രശസ്തനായ, അല്ലെങ്കിൽ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന വിശേഷണത്തിനുടമ[1][2]. ഒട്ടനധികം വിശിഷ്ടവ്യക്തികളേ പരിചരിച്ചതിലൂടെയും, ഒട്ടനധികം സഞ്ചാരമാസികളുടെ മുഖചിത്രമായതിലൂടെയും ശ്രീലങ്കയിലെ വളർന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി ഇദ്ദേഹം മാറി. ചക്രവർത്തി ഹിരോഹിതോ, റിച്ചാർഡ് നിക്സൺ, മൗണ്ട്ബാറ്റൻ പ്രഭു, എലിസബത്ത് രാജകുമാരി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, ജോർജ് ബെർനാർഡ് ഷാ എന്നിവർ കൊളംബോയിലെ ഗല്ലേ ഫേസ് ഹോട്ടലിലെ തന്റെ 72 വർഷത്തെ നീണ്ട ഉദ്യോഗവ്യത്തിയിൽ അദ്ദേഹം പരിചരിച്ചവരിൽ ഉൾപ്പെടുന്നു[3].
ജീവിതരേഖ
തിരുത്തുകത്യശൂരിൽ ജനനം. മാതാപിതാക്കളുടെ മരണാന്തരം നാടുവിട്ട് ശ്രീലങ്കയിൽ എത്തുമ്പോൾ അദ്ദേഹത്തിനു 17 വയസ്സായിരുന്നു.