കേരളത്തിലെ എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലെ ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കൊടുവഴങ്ങ. ഇത് ആലുവ ടൗണിന് അടുത്താണ്.

സുന്ദരമായ ഗ്രാമീണ അന്തരീക്ഷം മുറ്റിനിൽക്കുന്ന താമസിക്കാൻ യോഗ്യമായ  ഒരു കൊച്ചുഗ്രാമം, ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് 8  കിലോമീറ്റർ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 14  കിലോമീറ്റർ, കൊച്ചി നഗരം 17  കിലോമീറ്റർ. ഫാക്ട്, എച്ച്എംടി, എച്ച്ഐഎൽ, ടിസിസി, സിഎംആർഎൽ തുടങ്ങിയ പ്രമുഖ ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന ബിനാനിപുരം, ഏലൂർ, കളമശ്ശേരി തുടങ്ങിയ വ്യവസായ മേഖലകളുടെ  സാമീപ്യം ഉള്ളതിനാൽ ഇത് ഒരു താമസയോഗ്യമായ  പ്രദേശമാണ്. ഏകദേശം 12 കിലോമീറ്റർ അകലെയുള്ള കൊച്ചിയിലെ ഇൻഫോപാർക്കിലേക്ക് ദിവസേന യാത്ര ചെയ്യാം. ഇരുവശവും പെരിയാർ നദിയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ  ഈ സ്ഥലം ലവണാംശമില്ലാത്ത ശുദ്ധജലവും മണലോടുകൂടിയ  മനോഹരമായ ഭൂമിയും ആണിവിടം. കൊടുവഴങ്ങ  മാരായിൽ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്, മാരായിൽ ഭഗവതിയും മാരായിൽ മുത്തപ്പനും കുടികൊള്ളുന്ന ക്ഷേത്രമാണിത്. എസ് എൻ ഡി പി  യോഗം ശാഖാ1028 ന്റ്റെ  നേതൃത്വത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച് എസ് എൻ എൽ പി സ്‌കൂളും, എറണാകുളം ജില്ലയിലെ റെഫെറൻസ് ലൈബ്രറിയായ  ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയും, എറണാകുളം ജില്ലയിലെ മികച്ച വോളിബോൾ ക്ലബായ ശ്രീനാരായണ സ്പോർട്സ് ക്ലബും ഈ ക്ഷേത്രാങ്കണത്തിലാണ്. ശബരിമല ശാസ്താവിന്റെ എരുമേലി പേട്ടതുള്ളൽ ഇതുമായി ബന്ധപ്പെട്ട ആലങ്ങാട് പേട്ട ഈ ഗ്രാമത്തിലാണ്. ആലങ്ങാട് പേട്ടയ്ക്ക് നേതൃത്വം നൽകുന്ന ചെമ്പൊരെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ഇവിടെയാണ്. കളരി ആയോധന കലയിൽ ഏറെ പ്രസിദ്ധമാണ് ചെമ്പൊരെ കളരി, ശബരിമലശാസ്താവായ സ്വാമി അയ്യപ്പൻ ഈ കളരിയിൽ ആയോധനകല അഭ്യസിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ആലങ്ങാട് പഞ്ചായത്തിലെ മറ്റ് ഗ്രാമങ്ങളായ  പാനായിക്കുളം, ചിറയം, തിരുവാലൂർ, നീറിക്കോട്, ആലങ്ങാട് എന്നീ ഗ്രാമങ്ങളും ഈ ഗ്രാമത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ആലങ്ങാട് കുന്നേൽ ഇൻഫന്റ് ജീസസ് കുന്നേൽ പള്ളിയും പ്രസിദ്ധമായ തിരുവാലൂർ മഹാദേവക്ഷേത്രവും  ഈ ഗ്രാമത്തോട് ചേർന്നാണ്.

എസ്എൻഡിപി യോഗത്തിന്റെയും കമ്മ്യൂണിസ്ററ് പാർട്ടികളുടെയും സ്വാധീനം ഏറെയുള്ള ഈ നാട്ടിലെ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ്. ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിയെയും കൈത്തൊഴിലുകളെയുമാണ്  ആശ്രയിക്കുന്നത് കൂടാതെ വ്യാവസായിക നഗരം അടുത്തയതിനാൽ അവിടെയും തൊഴിൽ ചെയ്യുന്നവർ ഏറെയാണ്.

"https://ml.wikipedia.org/w/index.php?title=കൊടുവഴങ്ങ&oldid=3941762" എന്ന താളിൽനിന്ന് ശേഖരിച്ചത്