കൊടുങ്ങൂർ
കോട്ടയം ജില്ലയിലെ ഗ്രാമം
കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്തായി കോട്ടയം-കുമളി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കൊടുങ്ങൂർ. കോട്ടയത്തുനിന്നും 29 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന കൊടുങ്ങൂർ കെ.കെ. റോഡിലെ ഒരു പ്രധാന ടൗൺ കൂടിയാണ്[1]. വാഴൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കൊടുങ്ങൂരിൽ സ്ഥിതിചെയ്യുന്നു. പ്രശസ്ത തീർഥാടനകേന്ദ്രമാണ് കൊടുങ്ങൂർ ദേവീക്ഷേത്രം. പിടിയാനകളെ മാത്രം എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന ക്ഷേത്രമാണിത്. [2]പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് കൊടുങ്ങൂർ സ്ഥിതി ചെയ്യുന്നത്. പൊൻകുന്നം (10 കി.മി), കാഞ്ഞിരപ്പള്ളി (16 കി.മി) കോട്ടയം (29കി.മി) ചങ്ങനാശേരി(30 കിമി) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ.
കൊടുങ്ങൂർ | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686504 |
Telephone code | 0481 |
വാഹന റെജിസ്ട്രേഷൻ | KL-33 |
Nearest city | കോട്ടയം, കാഞ്ഞിരപ്പള്ളി |
ലോക്സഭാമണ്ഡലം | പത്തനംതിട്ട |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2016-09-24.
- ↑ കൊടുങ്ങൂർ പൂരം.