കൊടിഞ്ഞി (മലപ്പുറം)
11°00′47″N 75°54′25″E / 11.013°N 75.907°E
കൊടിഞ്ഞി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Malappuram |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 40 m (131 ft) |
മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടിഞ്ഞി. 2000 ലധികം[അവലംബം ആവശ്യമാണ്] കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ആദ്യത്തെ ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷനും ഇവിടെയാണ് രൂപപ്പെട്ടത്. [1] Kodinhi
ഭൂമിശാസ്ത്രം
തിരുത്തുകതിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. [2]
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2008 ലെ കണക്ക് പ്രകാരം ഇവിടെ 2000 ലധികം കുടുംബങ്ങൾ താമസിക്കുന്നു. [2] ഇതിൽ പ്രധാനമായും സുന്നി, മുസ്ലിം സമുദായങ്ങളാണ്. [1] എന്നാൽ മുജാഹിദ് ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനങ്ങളുടെ ചെറിയ സാന്നിധ്യവും ഇവിടെ ഉണ്ട്.[അവലംബം ആവശ്യമാണ്] പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മർഹും ടി മുഹമ്മദ്[അവലംബം ആവശ്യമാണ്] സാഹിബ്, പ്രശസ്തമായ കൊടിഞ്ഞി പള്ളി എന്നിവ കൊണ്ട് പ്രശസ്തമായിരുന്നു.
പ്രത്യേകത
തിരുത്തുകഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ആദ്യ കണക്കെടുപ്പിൽ, ഏകദേശം 100 ജോടികളെ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പിൽ 204 ജോടി ഇരട്ടകളെ കണ്ടെത്തുകയുണ്ടായി.[2] ഇതിനെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ ശരിയായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇവിടെ നിന്ന് വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടികളും ഇരട്ടക്കുട്ടികൾ ജനനം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. [3] ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളുടെ 1949 ജനിച്ചവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 79 എണ്ണം ഉണ്ട്.[2] ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു. [4]
2008 ൽ എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഒരു ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം കൊടുത്തു. ഇങ്ങനെ ഒന്ന് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. [1] ഇതിന്റെ സ്ഥാപകർ പറയുന്നതനുസരിച്ച്, ഇതിന്റെ ഉദ്ദേശ്യം, ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നൽകുക എന്നുള്ളതാണ്. ഐ.ഇ.സി. സെകണ്ടറി സ്കൂൾ മദ്രസത്തുൽ അനവാർ സെക്കണ്ടറി സ്കൂൾ എന്നിവ കോടിഞ്ഞിയുടെ വിദ്യാഭ്യാസ സംസ്കാരത്തെ മാറ്റിമറിച്ച സ്ഥാപനങ്ങലാൻ.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Press Trust of India (2008-11-30). "Kerala village floats first forum of twins". AOL News. Retrieved 2009-01-08.
- ↑ 2.0 2.1 2.2 2.3 Press Trust of India (2008-11-25). "Babies come in twos in this Kerala village". Daily News and Analysis. Retrieved 2009-01-08.
- ↑ "`Twin tale ' of Kodinji to cross the seas". Mathrubhumi. 2008-11-24. Retrieved 2009-01-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Land Of Twins". BBC World Service. 2001-06-07. Retrieved 2009-01-08.