കൊച്ചനൂർ അലി മൗലവി

(കൊച്ചനൂർ അലി മൌലവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗവേഷകനും അറബി ഭാഷാ വിദഗ്ദ്ധനുമായിരുന്നു കൊച്ചനൂർ അലി മൗലവി .അറബി കവിയും ഗ്രന്ഥകർത്താവും കൂടിയായ അദ്ദേഹം അറബ് ലോകത്ത് അറിയപ്പെട്ടിരുന്ന അധ്യാപകൻ കൂടിയായിരുന്നു. [1]

കൊച്ചനൂർ അലി മൗലവി
ജനനം(1901-10-16)16 ഒക്ടോബർ 1901
മരണം1987
തൊഴിൽഅറബി പണ്ഡിതൻ, കവി, സമൂഹ്യ പരിഷ് കർത്താവ്
ജീവിതപങ്കാളി(കൾ)ഖദീജ
കുട്ടികൾഎം. എ. കുഞ്ഞിമുഹമ്മദ്, ഡോ: എം. എ. അബ്ദു, എം. എ. ഫരീദ്, ഡോ. അബ്ദുൾ റഹ് മാൻ
ഫാത്തിമ, ആയിശക്കുട്ടി, മൈമൂന, സഈദ

ജീവിത രേഖ

തിരുത്തുക

തൃശൂർ ജില്ലയിലെ കൊച്ചനൂരിൽ 1901 ൽ ജനിച്ചു. മത വിദ്യാഭ്യാസം വാഴക്കാട് പള്ളി ദർസിൽ നിന്ന്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ് സലുൽ ഉലമ ബിരുദം നേടി. ഗവ: ഹൈസകൂളുകളിൽ അറബി അധ്യാപകനായി ജോലി ചെയ്തു. 1966 ൽ ചാവക്കാട് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വർഷങ്ങൾ വളവന്നൂർ അൻസാർ അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും[2] ഇസ് ലാമിക വിജ്ഞാനീയങ്ങളിലും വളരെയധികം പാണ്ഡിത്യമുണ്ടായിരുന്ന അലി മൗലവി ഒരു കവി കൂടിയായിരുന്നു.[3][പ്രവർത്തിക്കാത്ത കണ്ണി] അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് "ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ" (خلآصةالاخبارفي سيرةالمختار) എന്ന ആയിരം വരികളുള്ള (അൽഫിയ്യ) ഈ കവിത.[4] പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം സംക്ഷിപ്തമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അറുപത് വർഷങ്ങൾക്ക് മുൻപാണിത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്സിറ്റിയുടെ പ്രത്യേക പരിഗണനയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.[5]

ഇസ് ലാമിക കർമ്മശാസ്ത്രം സങ്കീർണ്ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന "മുഖ്തസറുൽ അഹ്കാമിൽ ഫിഖ്ഹിയ്യ" എന്നതാണ് മൗലവിയുടെ മറ്റൊരു കൃതി. 1984 ൽ ഈജിപ്തിലെ ദാറുൽ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റ് അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം 1992 ൽ പുറത്തിറങ്ങി. ഇതിനകം വിവർത്തനത്തിന്റെ 14 എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞു.[6]

വിവിധ സന്ദർഭങ്ങളിലായി നിരവധി അറബി കവിതകൾ മൗലവി രചിച്ചിട്ടുണ്ട്. ഇസ്രാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതകൾ വിവരിച്ചു കൊണ്ടെഴുതിയ "ജറാഇമു ഇസ് റാഈൽ ഫീ അർദി ഫലസ്തീൻ", അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ "മസിയ്യത്തുല്ലുഗത്തിൽ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാർ", ഫാറൂഖ് കോളേജിനേയും റൗളത്താബാദിനേയും അതിന്റെ സ്ഥാപകൻ അബുസ്സബാഹിനേയും അറബികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ കേരളത്തിലെ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയവയാണ്.

ഒരു സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്ന കൊച്ചനൂർ അലി മൗലവി, തന്റെ ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ് ലിങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ പര്യാപ്തമായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

മത - ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മൗലവി തന്റെ മക്കൾക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചു. മലേഷ്യയിൽ ബിസിനസുകാരനായിരുന്നു എം. എ. കുഞ്ഞിമുഹമ്മദ്, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിന്റെ മേധാവിയായിരുന്ന ഡോക്ടർ എം. എ അബ്ദു, യു. എ. ഇ മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലെ സെൻസർഷിപ്പ് ഓഫീസർ ആയിരുന്ന എം. എ ഫരീദ്, ബ്രസീലിലെ എയറോനോട്ടിക് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന പരേതനായ ഡോക്ടർ വി. അബ്ദു റഹ്‌മാൻ എന്നിവരാണ് മൗലവിയുടെ ആൺ മക്കൾ.

ഫാത്തിമ, ആഇശക്കുട്ടി (അധ്യാപിക), മൈമൂന, സൈഈദ എന്നിവരാണു പെണ്മക്കൾ.

1987 സെപ്തംബർ 5 നു മൗലവി മരണപ്പെട്ടു.

  • ഫിഖ്ഹ് ഒരു സംക്ഷിപ്ത പഠനം - (മലയാള പരിഭാഷ - എം. എ. ഫരീദ്) അൽഹുദാ ബുക് സ്റ്റാൾ കോഴിക്കോട്
  • خلآصةالاخبارفي سيرةالمختار
  • നബിചരിത്ര സംഗ്രഹം (അറബി കവിതയും പരിഭാഷയും) - (മലയാള പരിഭാഷ 2014 - എം. എ. ഫരീദ്) അൽഹുദാ ബുക് സ്റ്റാൾ കോഴിക്കോട്
  1. "കൊച്ചന്നൂർ അലി മൗലവി". കേരള മുസ്ലിം സാഹിത്യകാര ഡയറക്ടറി വാള്യം-3, പേജ്:343. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
  2. അറബി ഭാഷയും സാഹിത്യവും കേരളത്തിൽ - ശബാബ് വാരിക (പുസ്തകം 37, 27 ജൂൺ 2014)[പ്രവർത്തിക്കാത്ത കണ്ണി]
  3. അറബിസാഹിത്യം, കേരളത്തിൽ
  4. അറബി ഭാഷാ പഠനത്തിന്റെ വളർച്ച / എന്റെ ജീവിതം-4 / കരുവള്ളി മുഹമ്മദ് മൗലവി : സദ്‌റുദ്ദീൻ വാഴക്കാട്‌‌ - പ്രബോധനം വാരിക (2013 ജൂലായ് 19, പുസ്തകം 70 ലക്കം 8) Archived 2019-10-12 at the Wayback Machine.
  5. ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം, പേജ് 819 - ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്.
  6. ഫിഖ്ഹ് ഒരു സംക്ഷിപ്ത് പഠനം, പേജ് 8 - (മലയാള പരിഭാഷ - എം. എ. ഫരീദ്) 1992, അൽഹുദ ബുക്സ്റ്റാൾ കോഴിക്കോട്

പ്രമാണങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊച്ചനൂർ_അലി_മൗലവി&oldid=3985618" എന്ന താളിൽനിന്ന് ശേഖരിച്ചത്