ബ്രസീലിലെ ഒരു ബഹിരാകാശ ഗവേഷകനും ശാസ്ത്രജ്ഞനുമാണ് ഡോ: മംഗലത്തയിൽ അലി അബ്ദു എന്ന ഡോ. എം.എ. അബ്ദു.[1]

മംഗലത്തയിൽ അലി അബ്ദു
ഡോ: എം. എ. അബ്ദു
ജനനം(1938-07-07)7 ജൂലൈ 1938
തൊഴിൽബഹിരാകാശ ഗവേശകൻ, ശാസ്ത്രജ്ഞൻ
കുട്ടികൾഹസീന എം അബ്ദു, നജീബ എം അബ്ദു, സൽമ
വെബ്സൈറ്റ്http://abduma.net

ജീവിത രേഖതിരുത്തുക

തൃശൂർ ജില്ലയിലെ കൊച്ചനൂരിൽ 1938 ൽ ജനിച്ചു.

അറബി പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതനായ അലി മൗലവിയുടെ മകനാണ് അലി അബ്ദു. മാതാവ് ഖദീജ. കൊച്ചന്നൂർ മാപ്പിള എൽ.പി.സ്‌ക്കൂളിലും തൊഴിയൂർ സെന്റെ് ജോർജ് ഹൈസ്‌ക്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭാസം. തൃശ്ശിനാപ്പിള്ളി ജമാൽ മുഹമ്മദ് കോളേജില് നിന്നും ഇന്‌റെർ മീഡിയററ് പൂർത്തിയാക്കി‍. തുടർന്ന് ഫിസിക്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഗുജറാത്ത് യൂനിവേർസിറ്റിയിൽ നിന്ന് 1967-ൽ ഡോക്ടറേറ്റ് ലഭിച്ചു[2]. ബ്രസീലിലെ സാവോ പോളോ നഗരത്തിലാണ്‌ അലി അബ്‌ദുവും കുടുംബവും താമസിക്കുന്നത്‌.

ഭൗതികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ്‌ നേടി വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ശാസ്‌ത്രജ്‌ഞനായി ജോലി ചെയ്‌തുവരവെയാണ്‌ കാനഡയിൽനിന്നും റിസർച്ച്‌ ഫെല്ലോഷിപ്പ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്. 1971 ലാണ്‌ ബ്രസീലിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ അവസരം ലഭിച്ചു.[3] ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനും COSPAR ഉം വിക്രം സാരാഭായിയുടെ ബഹുമാനാർത്ഥം നൽകുന്ന ഐ എസ് ആർ ഒ വിക്രം സാരാഭായി മെഡലിന് 2008ൽ ഇദ്ദേഹം അർഹനായി[4] [5]. അമേരിക്കയിലെ ജിയോ ഫിസിക്കൽ യൂണിയന്റെ അംഗീകാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌ [6].

അംഗീകാരങ്ങളും ബഹുമതികളുംതിരുത്തുക

 • 2008 ൽ Indian Space Research Organization (ISRO) യും COSPAR ഉം സംയുക്തമായി നൽകുന്ന വിക്രം സാരാഭായ് മെഡൽ [7] .

പുസ്തകങ്ങൾതിരുത്തുക

Aeronomy of the Earth's Atmosphere and Ionosphere

അവലംബംതിരുത്തുക

 1. http://www.asiaoceania.org/aogs2015/doc/lecturers/SL/ST/ST1/ST1_Mangalathayil_Ali_Abdu_Bio.pdf
 2. "CURSO DE PÓS-GRADUAÇÃO EM" (PDF). National institute for Space Research, Brazil. ശേഖരിച്ചത് 2016-01-20.
 3. http://www.bv.fapesp.br/en/pesquisador/832/mangalathayil-ali-abdu/
 4. "Vikram Sarabhai Medal". COSPAR. ശേഖരിച്ചത് 2016-01-20.
 5. "Dr. Abdu receives Vikram Sarabhai Medal". INPE / Notícias - Dr. Abdu recebe medalha Vikram Sarabhai.
 6. "നാട്ടുവർത്തമാനം". മംഗളം ദിനപത്രം. 2014-09-04. ശേഖരിച്ചത് 2016-01-20.
 7. യൂട്യൂബ് വീഡിയോ

കണ്ണികൾതിരുത്തുക

 1. INPE വെബ്'സൈറ്റ്
 2. Indian Muslim Legends
 3. Mangalathayil Ali Abdu

പ്രമാണങ്ങൾതിരുത്തുക

ചിത്രശാലതിരുത്തുക

പ്രമാണം:MangalathayilAbdu madhyamamNews.jpg
തൊഴിയൂർ സെന്റ് ജോർജ്ജ് സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തതിന്റെ വാർത്ത മാധ്യമം തൃശൂർ എഡിഷനിൽ വന്നപ്പോൾ.
"https://ml.wikipedia.org/w/index.php?title=എം.എ._അബ്ദു&oldid=3230682" എന്ന താളിൽനിന്ന് ശേഖരിച്ചത്