കൊക്കൂൺ
നിശാലഭങ്ങളുടെയും മറ്റ് പൂർണ്ണരൂപാന്തരണം നടക്കുന്ന ജീവികളുടേയും ലാർവകൾ പ്യൂപാ ദശയിൽ കഴിയുന്ന ആവരണമാണ് കൊക്കൂൺ (Cocoon).
കൊക്കൂണുകളിൽ വളരെയധികം വൈവിധ്യങ്ങൾ കാണപ്പെടാറുണ്ട്. ദൃഡമായത്, മൃദുവായത്, സുതാര്യമോ അർദ്ധതാര്യമോ ആയത്, വ്യത്യസ്ത നിറങ്ങളോട് കൂടിയത്, ഒന്നിൽക്കൂടുതൽ പാളികളോടെയുള്ളത്, വളരെ ലോലമായത് എന്നിങ്ങനെ ഓരോ ജീവിയുടേയും കൊക്കൂൺ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
ഭൂരിപക്ഷം കൊക്കൂണിന്റേയും അകത്തെ പാളി പട്ടുനൂൽ പോലെയുള്ള പദാർത്ഥം കൊണ്ടാണ് നിർമ്മിക്കുന്നത്. പല നിശാശലഭങ്ങളുടേയും കൊക്കൂൺ, പുഴുവിന്റെ രോമങ്ങൾ കൊണ്ട് സംരക്ഷിച്ചിരിക്കും. ചില പുഴുക്കൾ കൊക്കൂൺ നിർമ്മാണവേളയിൽ, ചുള്ളിക്കമ്പുകൾ, ഇലകൾ തുടങ്ങിയവ കൊണ്ട് കൊക്കൂണിന് ഒരാവരണം കൂടി സൃഷ്ടിക്കാറുണ്ട്. ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നതിനാണ് ഇത്. അതല്ലെങ്കിൽ, ഒളിഞ്ഞിരിക്കുന്ന ഇടങ്ങളിൽ ഇത് നിർമ്മിക്കുന്നു. പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണിൽ നിന്നാണ് പട്ടുനൂൽ ലഭിക്കുന്നത്.
കൊക്കൂൺ പൊട്ടിച്ച് ശലഭം പുറത്തു വരുന്നു
ചിത്രശാലതിരുത്തുക
പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂൺ
An emperor gum moth caterpillar spinning its cocoon.
അമ്പിളിക്കണ്ണൻ നിശാശലഭത്തിന്റെ കൊക്കൂൺ
അമ്പിളിക്കണ്ണൻ നിശാശലഭം കൊക്കൂണിൽ നിന്നും പുറത്തുവരുന്നു.
Saturnia pavonia കൊക്കൂൺ