കൊക്കമംഗലം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
കൊക്കോതമംഗലം 

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് കൊക്കോതമംഗലം യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ തോമാശ്ലീഹാ കേരളത്തിൽ സ്ഥാപിച്ച ഏഴ് ക്രിസ്തീയസമൂഹങ്ങളിൽ ഒന്ന് കൊക്കോതമംഗലത്ത് ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

കൊക്കോതമംഗലം
ഗ്രാമം
Country India
Stateകേരളം
Districtആലപ്പുഴ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കൊച്ചിക്കും കുമരകത്തിനും മദ്ധ്യേ ആണ് കൊക്കോതമംഗലം സ്ഥിതിചെയ്യുന്നത്. വേമ്പനാട് കായലിന്റെ പടിഞ്ഞാറേ തീരത്ത് ചേർത്തലക്ക്ക്ക് 5 കിലോമീറ്റർ കിഴക്കായി ആണ് . ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചേർത്തല ആണ്.

ചരിത്രം

തിരുത്തുക

യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ തോമസ്സ് മലബാർ തീരത്തുള്ള കൊടുങ്ങല്ലൂരിൽ ക്രിസ്തുവർഷം 52-നു കപ്പലിറങ്ങി എന്നാണ് വിശ്വാസം. അദ്ദേഹം കൊക്കോതമംഗലത്ത് ഒരു അൽഭുതം പ്രവർത്തിച്ച് ധാരാളം പേരെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചതായും കോക്കമംഗലം, കൊടുങ്ങല്ലൂർ, കൊല്ലം, ചായൽ, നിരണം, പരൂർ, പാളയൂർ എന്നീ ഏഴു സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചതായും പറയപ്പെടുന്നു. ഇന്നത്തെ കോക്കമംഗലം പള്ളി ഈ പുരാതന ദേവാലയം നിന്ന സ്ഥലത്ത് 1900-ൽ പുനസ്ഥാപിച്ചതാണ്.

പ്രധാന ആകർഷണങ്ങൾ

തിരുത്തുക

കൊക്കോതമംഗലം വിനോദസഞ്ചാര ജലയാത്രയ്ക്ക് ഉള്ള സൗകര്യങ്ങൾ ഉണ്ട്. വേമ്പനാട് കായലിന്റെ മനോഹര ദൃശ്യങ്ങളും തീരത്തെ തെങ്ങിൻ തോപ്പുകളും കാണേണ്ടത് ആണ്. ചകിരി-കയർ വ്യവസായവും കൊപ്രയിൽ നിന്ന് എണ്ണ എടുക്കുന്ന വ്യവസായവും കയർ പിരിക്കുന്ന പല സംഘങ്ങളും കൊക്കോതമംഗലം ഉണ്ട്. തണ്ണീർമുക്കം ബണ്ട്, പാതിരാമണൽ ദ്വീപ്, കുമരകം പക്ഷിസങ്കേതം എന്നിവ അടുത്താണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കൊക്കോതമംഗലത്തിന് 70 കിലോമീറ്റർ അകലെയാണ്.

കോക്കമംഗലം പള്ളി

തിരുത്തുക
 
കോക്കമംഗലം പള്ളി

വിശുദ്ധ തോമാശ്ലീഹാ കൊക്കോതമംഗലം എത്തി ഏകദേശം ഒരുവർഷത്തോളം വചന പ്രഖോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ നാടോടി ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. അദ്ദേഹം കൊക്കോതമംഗലം ഒരു ക്രിസ്തീയ സമൂഹം വാർത്തെടുക്കുകയും വിശ്വാസികൾക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു. കൊക്കോതമംഗലംകാരും അടുത്ത പ്രദേശങ്ങളിലുള്ളവരും തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വിശുദ്ധ തോമാശ്ലീഹായെ കരുതുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊക്കമംഗലം&oldid=4078714" എന്ന താളിൽനിന്ന് ശേഖരിച്ചത്