കൈറ്റ്‌ലിൻ ഡബിൾഡേ
കൈറ്റ്ലിൻ ജാനറ്റ് ഡബിൾഡേ (ജനനം: ജൂലൈ 19, 1984) ഒരു അമേരിക്കൻ നടിയാണ്. തന്റെ ആദ്യകാല അഭിനയജീവിതത്തിൽ വെയിറ്റിംഗ് ... (2005), അക്സെപ്റ്റഡ് (2006) എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ അവർ സഹവേഷങ്ങൾ ചെയ്തിരുന്നു. 2015 മുതൽ 2016 വരെയുളള കാലത്ത് ഫോക്സ് മ്യൂസിക്കൽ പ്രൈം ടൈം സോപ്പ് ഓപ്പറയായ എമ്പയറിൽ റോണ്ട ലിയോൺ എന്ന കഥാപാത്രമായി വേഷമിട്ടു. 2017 ൽ, കൈറ്റ്‍ലിൻ ഡബിൾഡേ സിഎംടി സംഗീത നാടക പരമ്പരയായ നാഷ്‌വില്ലെയിലെ അഭിനേതാവായി ചേർന്നു.2019 ൽ ക്രിസ്മസ് അറ്റ് ഗ്രേസ്ലാന്റ്: ഹോം ഫോർ ദി ഹോളിഡേസ് എന്ന ടെലിവിഷൻ സിനിമയിൽ നായികയായി അവർ പ്രത്യക്ഷപ്പെട്ടു.
കൈറ്റ്‌ലിൻ ഡബിൾഡേ | |
---|---|
ജനനം | കൈറ്റ്‍ലിൻ ജാനറ്റ് ഡബിൾഡേ ജൂലൈ 19, 1984 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 2002–present |
ജീവിതപങ്കാളി(കൾ) | Devin Lucien (m. 2016) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | |
കുടുംബം | പോർഷ്യ ഡബിൾഡേ (സഹോദരി) |
ആദ്യകാലജീവിതം
തിരുത്തുകലോസ് ഏഞ്ചൽസിൽ ജനിച്ചുവളർന്ന ഡബിൾഡേ, ഫ്രാങ്ക് ഡബിൾഡേയുടേയും ക്രിസ്റ്റീന ഹാർട്ടിന്റേയും രണ്ട് പെൺമക്കളുടെ മൂത്തയാളാണ്.[1] ഒരു ഷോ ബിസിനസ്സ് കുടുംബത്തിൽ വളർന്ന അവരുടെ മാതാപിതാക്കൾ മുൻ പ്രൊഫഷണൽ അഭിനേതാക്കളും ഇളയ സഹോദരിയായ പോർഷ്യ ഒരു നടിയുമാണ്.[2] മാതാവ് വിനോദ വ്യവസായത്തിൽ നാടകകൃത്തായും നാടക നിർമ്മാതാവായും പ്രവർത്തിക്കുന്നു.[3] കൈറ്റ്‌ലിൻ ഡബിൾഡേ ലോസ് ഏഞ്ചൽസിലെ ഹാമിൽട്ടൺ ഹൈസ്കൂളിലെ മ്യൂസിക് അക്കാദമിയിൽ പഠനത്തിന് ചേർന്നു.[4]
2002 ൽ വിത്തൗട്ട് എ ട്രേസ് എന്ന സി.ബി.എസ്. പരമ്പരയുടെ ഒരു എപ്പിസോഡിലൂടെ കൈറ്റ്‌ലിൻ ഡബിൾഡേ അഭിനയരംഗത്തേക്ക് പ്രവേശിക്കുകയും, അതേ വർഷം തന്നെ ക്യാച്ച് മി ഇഫ് യു കാൻ എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.[5] വെയിറ്റിംഗ് ... (2005), ദി ടിവി സെറ്റ് (2006), അക്സെപ്റ്റഡ് (2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അഭിനയരംഗത്ത് അവർ പ്രായോഗിക പരിശീലനം നേടി. 2007 ൽ കേവ്മെൻ എന്ന എബിസി കോമഡി പരമ്പരയിൽ അഭിനയിച്ചു. പരമ്പരയ്ക്ക് നിഷേധാത്മക അവലോകനങ്ങൾ ലഭിക്കുകയും പ്രക്ഷേപണം തുടങ്ങി ഒരു മാസത്തിനുശേഷം അത് റദ്ദാക്കപ്പെടുകയും ചെയ്തു.[6] തുടർന്നുള്ള വർഷങ്ങളിൽ, സിഎസ്‌ഐ: മിയാമി, ബ്രദേഴ്‌സ് & സിസ്റ്റേഴ്സ്, ബോൺസ്, ദി ക്ലോസർ, ക്രിമിനൽ മൈൻഡ്സ്, ഡ്രോപ്പ് ഡെഡ് ദിവ, വിച്ചസ് ഓഫ് ഈസ്റ്റ് എൻഡ് തുടങ്ങി ചെറിയ വേഷങ്ങളിലൂടെ ഡബിൾഡേ ടെലിവിഷനിൽ തന്റെ കലാരംഗത്തെ പ്രകടനം തുടർന്നു. 2011 ൽ ഹംഗ് എന്ന എച്ച്ബിഒ കോമഡി പരമ്പരയിലെ ലോഗൻ ലൂയിസിന്റെ ആവർത്തിച്ചുള്ള വേഷവും ഡബിൾഡേ അവതരിപ്പിച്ചു.
2015 ൽ, ഡബിൾഡേ ഫോക്സിന്റെ മ്യൂസിക്കൽ പ്രൈം ടൈം സോപ്പ് ഓപ്പറയായ എമ്പയറിൽ അഭിനയിക്കാൻ തുടങ്ങി. ലിയോൺ കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യ റോണ്ട ലിയോണായി അവർ അഭിനയിച്ചു.[7] 2015 ൽ, ഏകനായ പിതാവ് ഓട്ടിസമുള്ള തന്റെ മകനെ വളർത്തുന്നതുസംബന്ധമായ ജോൺ ആഷർ സംവിധാനം ചെയ്ത പോ എന്ന സ്വതന്ത്ര നാടകീയ സിനിമയിൽ അഭിനയിച്ചു.[8] 2016 ജൂണിൽ സിഡബ്ല്യു ടെലിവിഷന്റെ ഇംപ്രൂവ്‌സേഷണൽ കോമഡി ഷോ ഹൂസ് ലൈൻ ഈസ് ഇറ്റ് എവേയിൽ ഒരു സെലിബ്രിറ്റി അതിഥിയായും ഡബിൾഡേ പ്രത്യക്ഷപ്പെട്ടിരുന്നു. 2017 ൽ, സ്കേറി എൻഡിംഗ്സ് എന്ന ജനപ്രിയ ഹൊറർ പരമ്പരയിൽ ഓസ്ട്രേലിയൻ നടൻ ആദം ജെ. യെൻഡിനൊപ്പം "ദി വാട്ടർ റൈസസ്" എന്ന എപ്പിസോഡിൽ അവർ പ്രത്യക്ഷപ്പെട്ടു.[9]
2017 ൽ സിഎംടി സംഗീത നാടക പരമ്പരയായ നാഷ്‌വില്ലെയുടെ യഥാർത്ഥ താരമായിരുന്ന കോന്നി ബ്രിട്ടന്റെ വിരമിക്കലിനേത്തുടർന്ന്, ഈ പരമ്പരയുടെ അഞ്ചാം സീസണിൽ ഡബിൾഡേ അഭിനയിച്ചു.[10] ഗായിക / ഗാനരചയിതാവായ ജെസ്സി കെയ്‌നെ എന്ന കഥാപാത്രത്തെ അവർ ഇതിൽ അവതരിപ്പിച്ചു. 2017 ജൂൺ 15 ലെ പരമ്പരയുടെ നൂറാമത്തെ എപ്പിസോഡിനിടെയാണ് അവർ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.[11]
സ്വകാര്യജീവിതം
തിരുത്തുക2015 മെയ് മാസത്തിൽ ഡബിൾഡേ പാരീസിൽവച്ച് ഡെവിൻ ലൂസിയൻ എന്ന ഡിജെയുമായി വിവാഹനിശ്ചയം നടത്തി.[12] ലൂസിയനുമായി 2016 മെയ് 6 ന് ബിഗ് സറിൽ വച്ച് വിവാഹം കഴിച്ചു.[13][14] ദമ്പതികൾക്ക് 2019 ൽ ജനിച്ച ഒരു പുത്രനുണ്ട്.[15][16]
അവലംബം
തിരുത്തുക- ↑ "Kaitlin Doubleday". TV Guide. Retrieved January 11, 2015.
- ↑ Ouzounian, Richard (January 5, 2010). "Portia Doubleday: Michael Cera's transformer". Toronto Star. Retrieved January 7, 2010.
- ↑ Stein, Ruthe (January 6, 2010). "Youth in Revolt's Portia Doubleday making a name for herself". Houston Chronicle. Houston. Retrieved January 7, 2010.
- ↑ Patti, Greco (October 7, 2015). "Sisters Kaitlin and Portia Doubleday on "Empire" and "Mr. Robot," Sibling Rivalry, and High School". Cosmopolitan. Retrieved February 29, 2016.
- ↑ "Kaitlin Doubleday". TV Guide. Retrieved January 11, 2015.
- ↑ "Shows A-Z - cavemen on abc". The Futon Critic. Retrieved January 11, 2015.
- ↑ "Kaitlin Doubleday Joins Fox Drama Pilot 'Empire'; Regina Hall In FX's 'Married'". Deadline. Retrieved January 11, 2015.
- ↑ Kroll, Justin (April 13, 2015). "'Empire' Actress Joins John Asher Drama 'Po'". Variety. Archived from the original on 2019-06-21. Retrieved July 11, 2017.
- ↑ "Scary Endings Returns With Impressive New Episode, "The Water Rises"". HorrorSociety.com.
- ↑ Andreeva, Nellie (March 10, 2017). "'Nashville': Rachel Bilson & Kaitlin Doubleday Join Cast Of CMT Music Drama". Retrieved July 11, 2017.
- ↑ Petski, Denise (May 18, 2017). "'Nashville' Reveals Rachel Bilson & Kaitlin Doubleday Character Details". Deadline Hollywood. Retrieved July 11, 2017.
- ↑ Kimble, Lindsay (May 13, 2015). "Empire Actress Kaitlin Doubleday Is Engaged". People.com. Retrieved December 28, 2015.
- ↑ Walano, Rose (May 11, 2016). "Kaitlin Doubleday Wedding". Usmagazine.com. Retrieved May 28, 2016.
- ↑ McRady, Rachel (May 10, 2016). "Kaitlin Doubleday Marries Devin Lucien". ETonline.com. Retrieved May 28, 2016.
- ↑ Abrahamson Paula, Rachel (October 30, 2018). "Kaitlin Doubleday Is Expecting First Child With Devin Lucien". Usmagazine.com. Retrieved October 30, 2018.
- ↑ Taylor Bryson, Derrick (2019-02-20). "Katilin Doubleday Welcomes Baby Boy". Pagesix.com. Retrieved 2019-03-28.