കൈരുക്കു
പെൻഗ്വിനുകളിൽ വംശനാശം സംഭവിച്ച ഒരിനമാണ് കൈരുക്കു - Kairuku[1]. ഏകദേശം രണ്ടര കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ന്യൂസിലാന്റിൽ നിന്നും ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. 1.2 മീറ്റർ ഉയരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഒലിഗോസിൻ കാലഘട്ടത്തിൽ ന്യൂസിലാന്റിൽ ഉണ്ടായിരുന്ന അഞ്ച് പക്ഷിവർഗ്ഗങ്ങളിൽ ഏറ്റവും വലിയ ഇനമായിരുന്നു കൈരുക്കു എന്നു കണക്കാക്കപ്പെടുന്നു. ഇവയിൽ രണ്ട് ഉപവർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്[2]. സാധാരണ പെൻഗ്വിനുകളെ അപേഷിച്ച് വലിയ കൊക്കുകളും ചിറകുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.
കൈരുക്കു Kairuku | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Genus: | Kairuku Ksepka, Fordyce, Ando & Jones, 2012
|
Type species | |
Kairuku waitaki Ksepka, Fordyce, Ando & Jones, 2012
| |
Species | |
|
അവലംബം
തിരുത്തുക- ↑ Ksepka, D.T., Fordyce, R.E., Ando, T. and Jones, C.M. (2012). "New fossil penguins (Aves, Sphenisciformes) from the Oligocene of New Zealand reveal the skeletal plan of stem penguins". Journal of Vertebrate Paleontology. 32 (2): 235–254. doi:10.1080/02724634.2012.652051.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Giant Prehistoric Penguin was Bigger Than an Emperor | Observations, Scientific American Blog Network