കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്തായ ഊരകം പഞായത്തിൽ പച്ചപ്പിൻറെ പറുദീസയായ ഊരകം മല യുടെ അടിവാരത്തിൽ സമ്പൽ സഹ്മ്ര്ധമായ പാട ശേഖരങ്ങളും തെങ്ങിൻ തോപ്പുകളും വയലുകളും തോടുകളും കുളങ്ങളും അരുവികളും കുന്നുകളും കൊണ്ട് നിറഞ്ഞു പ്രക്രതിയുടെ വരദാനമായ യാറംപടി യുടെ മടിത്തട്ടിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കലാ കായിക സാംസ്‌കാരിക സേവന പാതയിൽ പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു ക്ലബ് ആണ് കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൈരളി ക്ലബ്ബിനു പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട്.

പ്രതേകതകൾ

തിരുത്തുക

മൂന്ന് പതിറ്റാണ്ടിലേറെയായി ഗ്രാമത്തിൻറെ ഇല്ലാ അർത്ഥത്തിലും കക്ഷി രാഷ്ട്രീയ മത വ്യത്യാസമില്ലാതെ അയൽ ഗ്രാമങ്ങൾക്ക് പോലും മാത്രകയായി ഒരു മാലയിൽ കോർത്തെടുത്ത മുത്തുമണികളെ പോലെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി 250 ലേറെ യുവാക്കളുടെ ആത്മാർത്ഥ കൂട്ടായ്മയാണ് എന്നും ഈ ക്ലബ്ബിൻറെ വിജയ രഹസ്യം.[അവലംബം ആവശ്യമാണ്]

പ്രവർത്തനങ്ങൾ

തിരുത്തുക

ക്ലബ്ബിൻറെ പ്രവർത്തങ്ങളിൽ കഴിഞ്ഞ കാലങ്ങളിലായി സൗജന്യമെഡിക്കൽ ക്യാമ്പുകളും, സൗജന്യ നേത്രപരിശോധന ക്യാമ്പുകളും, സ്വയം തൊഴിൽ പരിശീലന പരിപാടികളും ,ബോധവൽകരണ ഡോകുമെന്റൊരി പ്രദർശനവും, ശുചിത്വ സേവന പരിപാടികളും, ബസ്‌ കാത്തിരിപ്പു കേന്ദ്രം നിർമ്മാണം,, ഫുട്ബാൾ ടൂര്നമെന്ടുകളും, ക്ലബ്ബ് വാർഷികത്തിന്റെ ഭാഗമായി കലാമത്സരങ്ങളും,, ഓണം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങളും, സംഘടിപ്പിച്ചിട്ടുണ്ട്.

ടൂർണമെന്റ്

തിരുത്തുക

26 വർഷമായി വർഷാവർഷം ഫുട്ബോൾ ടൂര്ന്നമെന്റുകൾ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ സീസണിൽ 2013 നടന്ന ഫുട്ബോൾ ടൂര്ന്നമെന്റിൽ തിരൂർ ജേതാക്കൾ ആകുകയും ടിങ്കിസ്മി കൊടലിക്കുണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

മറ്റു പ്രത്തേകതകൾ

തിരുത്തുക

പ്രവർത്തന പരിശീലനം നൽകുന്നതിനു വേണ്ടി ക്ലബ്ബിന്റെ കീഴിൽ കൈരളി മാസ്റ്റർവിങ്ങും കുട്ടികൾക്കായി 'ജൂനിയർ കൈരളി 'എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നു..

"https://ml.wikipedia.org/w/index.php?title=കൈരളി_ക്ലബ്_ഊരകം&oldid=1891111" എന്ന താളിൽനിന്ന് ശേഖരിച്ചത്