കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്

കേരള സർവകലാശാലയുടെ ഒരു അധ്യാപക ക്യാമ്പസ് തിരുവനന്തപുരം നഗരത്തിൽ നിന്നും 15 കിലോമീറ്ററോളം മാറി കാര്യവട്ടത്തു സ്ഥിതി ചെയ്യുന്നു. സർവകലാശാലയുടെ 41 വകുപ്പു കളിൽ 32 എണ്ണവും ഏതാണ്ട് 350 ഏക്കറോളം വിസ്തൃതിയുള്ള ഇവിടെയാണു പ്രവർത്തിക്കുന്നത്. ദേശീയപാതയുടെ ഇരുവശത്തുമായാണു ക്യാമ്പസ്. വൈദ്യൻകുന്ന് (ഇന്ന് ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്നിടം), ഉപ്പാണിക്കോണം തോപ്പ്, പേഷ്കാർ കുന്ന്, പട്ടാണിക്കുന്ന്, നിരപ്പിൽ, പുല്ലുനട്ടവിള എന്നീ പ്രദേശങ്ങളും പുല്ലേക്കോണം ചിറ (ഹൈമവതിക്കുളം), എച്ചിലാട്ട് കുളം, കുണ്ടേറ്റുകോണം കാവ്, വള്ളത്തോട് കാവ് മുതലായവ അടങ്ങിയതായിരുന്നു ഇവിടുത്തെ ഭൂപ്രകൃതി. ടെക്നോപാർക്ക്, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവ നിർമ്മിച്ചതു കാമ്പസിന്റെ ഭൂമി ഏറ്റെടുത്തിട്ടാണ്. സർവ കലാശാലയുടെ ഓറിയെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയും ക്യാമ്പസിനുള്ളിലാണ്.

  • Department of Aquatic Biology and Fisheries
  • Department of Botany
  • Department of Biochemistry
  • Department of Biotechnology
  • Department of Chemistry
  • Department of Demography
  • Department of Physics
  • Department of Mathematics
  • Department of Statistics
  • Department of Geology
  • Department of Zoology
  • Department of Computer Science
  • Department of Environment Studies
  • Department of Optoelectronics
  • Department of Oriental Research Institute and Manuscripts Library
  • Department of Archaeology
  • Department of Economics
  • Department of Psychology
  • Department of Sociology
  • Department of History
  • Department of Islamic Studies
  • Department of Political Science
  • Department of Arabic
  • Department of Hindi
  • Department of Linguistics
  • Department of Malayalam
  • Department of Sanskrit
  • Department of Tamil
  • Department of Communication and Journalism
  • തത്ത്വശാസ്ത്രവകുപ്പ്
  • നിയമ വകുപ്പ്
  • ഫ്യൂച്ചർ സ്റ്റഡീസ് വകുപ്പ്
  • കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വകുപ്പ്
  • Institute of Distance Education
  • Institute of Management in Kerala

ചിത്രശാല

തിരുത്തുക