കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

സുന്നി പ്രസ്ഥാനമാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ. 1967ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നും അന്നത്തെ പ്രസിഡന്റായിരുന്ന താജുൽ ഉലമ കെ. കെ. സദഖത്തുള്ള മൗലവി ജുമുഅ ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുളള്ള വിയോജിപ്പുകൾ അടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ട് രാജിവെക്കുകയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തു. ഈ സംഘടനയുടെ പ്രഥമ പ്രസിഡന്റ് ശൈഖുനാ താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരും ജനറൽ സെക്രട്ടറി ശൈഖുനാ താജുൽ ഉലമ കെ. കെ. സദഖത്തുള്ള മൗലവിയുമായിരുന്നു. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ശൈഖുനാ ശംസുൽ ഉലമ കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തരായത്. താജുൽ ഉലമയുടെ നിര്യാണത്തിനു ശേഷം ശൈഖുനാ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അൽ ജലാലി അൽ ബുഖാരി രാമന്തളിയായിരുന്നു ജനറൽ സെക്രട്ടറി. 2000ത്തിൽ ശൈഖുനാ ശംസുൽ ഉലമയുടെ നിര്യാണത്തെ തുടർന്ന് ആ പദവി ഏറ്റെടുത്തത് അവിഭക്ത സമസ്തയിലെ മുശാവറയിൽ [1]അംഗമായിരുന്ന ശൈഖുൽ ഉലമ ശൈഖുനാ എൻ. കെ. മുഹമ്മദ് മുസ്‌ലിയാരായിരുന്നു. അവർ ജീവിതാവസാനം വരെ ആ പദവിയിൽ തുടർന്നു. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത് മൗലാനാ നജീബ് മൗലവി ആണ്. ശൈഖുൽ ഉലമ വഫാത്തായതിനെതുടർന്ന് ശൈഖുനാ കിടങ്ങഴി അബ്ദുറഹീം മുസ്‌ലിയാർ ആ സ്ഥാനത്തേക്ക് നിയുക്തരായി.

  1. ലേഖകൻ, മാധ്യമം (2021-06-20). "സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ എൻ.കെ. മുഹമ്മദ് മൗലവി അന്തരിച്ചു | Madhyamam". Retrieved 2024-05-15. {{cite web}}: zero width space character in |title= at position 32 (help)