കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1974
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1974 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായണം ആയിരുന്നു 1974ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചട്ടക്കാരി എന്ന ചിത്രത്തിലെ അഭിനയമികവിന് അടൂർഭാസി മികച്ച നടനായും അതേ ചിത്രത്തിലെ തന്നെ പ്രകടനത്തിലൂടെ ലക്ഷ്മി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]
വിഭാഗം | അവാർഡ് ജേതാവ് | വിവരണം |
---|---|---|
മികച്ച ചിത്രം | ഉത്തരായനം | സംവിധാനം: അരവിന്ദൻ |
മികച്ച രണ്ടാമത്തെ ചിത്രം | ചട്ടക്കാരി | സംവിധാനം: കെ.എസ്. സേതുമാധവൻ |
മികച്ച സംവിധായകൻ | അരവിന്ദൻ | ചിത്രം: ഉത്തരായനം |
മികച്ച നടൻ | അടൂർ ഭാസി | ചിത്രം: ചട്ടക്കാരി |
മികച്ച നടി | ലക്ഷ്മി | ചിത്രം: ചട്ടക്കാരി. |
മികച്ച രണ്ടാമത്തെ നടൻ | ബാലൻ. കെ. നായർ | ചിത്രം : അതിഥി |
മികച്ച രണ്ടാമത്തെ നടി | സുകുമാരി | ചിത്രം: വിവിധ ചിത്രങ്ങൾ |
മികച്ച ബാലനടൻ | മാസറ്റർ രഘു | ചിത്രം: രാജഹംസം |
മികച്ച ഛായാഗ്രാഹകർ | മങ്കട രവിവർമ്മ, ബാലു മഹേന്ദ്ര | ചിത്രങ്ങൾ: |
മികച്ച കഥാകൃത്ത് | പമ്മൻ | ചിത്രം: ചട്ടക്കാരി |
മികച്ച തിരക്കഥാകൃത്ത് | തിക്കോടിയൻ, അരവിന്ദൻ | ചിത്രം: ഉത്തരായനം |
മികച്ച ഗാനരചയിതാവ് | വയലാർ | ചിത്രം: വിവിധ ചിത്രങ്ങൾ |
മികച്ച സംഗീതസംവിധായകൻ | എം.എസ്. വിശ്വനാഥൻ | ചിത്രം: |
മികച്ച ഗായകൻ | യേശുദാസ് | ചിത്രം: |
മികച്ച ഗായിക | എസ്. ജാനകി | ചിത്രം: |
മികച്ച ചിത്രസംയോജകൻ | ഋഷികേശ് മുഖർജി | ചിത്രം: നെല്ല് |
മികച്ച കലാസംവിധായകൻ | കെ.എം. വാസുദേവൻ നമ്പൂതിരി | ചിത്രം:ഉത്തരായനം |
അവലംബം
തിരുത്തുക- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
- ↑ "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.