കേരളത്തിലെ കൊച്ചിയിൽ 1866-ൽ ദേവ്ജി ഭീംജി എന്ന ഗുജറാത്തി ആരംഭിച്ച അച്ചടിശാലയാണ് കേരളമിത്രം. കല്ലച്ച് അച്ചടി സമ്പ്രദായം ആദ്യമായി പരീക്ഷിച്ച കേരളത്തിലെ അച്ചടിശാലയാണിത്. ആദ്യകാലങ്ങളിൽ സംസ്കൃത പുസ്തകങ്ങളായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇതിലെ ആദ്യകാല എഡിറ്റർമാരിൽ പ്രധാനിയായിരുന്നു പിന്നീട് മലയാള മനോരമ സ്ഥാപകനായ കണ്ടത്തിൽ വറുഗീസ് മാപ്പിള. 1881-ൽ കേരളമിത്രം അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് കേരളമിത്രം.[1] അന്ന് കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു പത്രത്തിന്റെ പത്രാധിപർ. ടി.ജി. പൈലിയായിരുന്നു ഡെപ്പൂട്ടി എഡിറ്റർ. നീണ്ട 14 വർഷത്തോളം മുടക്കമില്ലാതെ കേരളമിത്രം പ്രവർത്തിച്ചെങ്കിലും സ്ഥാപകനായ ദേവ്ജി ഭീംജിയുടെ മരണത്തോടുകൂടി അച്ചടിശാലയുടെയും പത്രത്തിന്റെ പ്രവർത്തനം നിലച്ചു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2013-11-20.
"https://ml.wikipedia.org/w/index.php?title=കേരളമിത്രം_(അച്ചുകൂടം)&oldid=3629442" എന്ന താളിൽനിന്ന് ശേഖരിച്ചത്