2009 സെപ്റ്റംബർ 30-ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 46 യാത്രികർ മരിച്ചു. മരണപ്പെട്ടവരിലേറെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആയിരുന്നു.
2013 ജനുവരി 26-ന് ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി നാല് പേർ മരണമടഞ്ഞു.[3] ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. യാത്ര ചെയ്യാൻ ഒരുക്കി നിർത്തിയിരുന്ന ഹൗസ് ബോട്ടിലേക്ക് മറ്റൊരു ചെറിയ ഹൗസ് ബോട്ടിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ അതു മറിയുകയാണുണ്ടായത്.