കേരളത്തിലെ ഫുട്ബോൾ കളിക്കാർ
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2020) |
ഇന്ത്യൻ ഫുട്ബോളിന്റെ തേജസും ഓജസും എന്നും കാത്തു സൂക്ഷിച്ച ഒരു പ്രദേശമാണ് കേരളം. ഇവിടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ പ്രചാരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ. ഇൻഡ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രങ്ങളിൽ എന്നും മുൻപന്തിയിലായിരുന്നു കേരളം.അതിനാൽ തന്നെ നിരവധി ദേശീയ താരങ്ങളെ വാർത്തെടുക്കുവാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.
തോമസ് സെബാസ്റ്റ്യൻ, സി.വി. പാപ്പച്ചൻ, വി.പി. സത്യൻ, ഐ.എം. വിജയൻ, കുരികേശ് മാത്യു, കെ.ടി ചാക്കോ, മാത്യു വർഗ്ഗീസ്, ജോപോൾ അഞ്ചേരി, ഷറഫലി, തോബിയാസ് തുടങ്ങിയവർ കേരളത്തിന്റെ യശസ് ഉയർത്തിയ കളിക്കാരാണ്. ഇവരിൽ മിക്കവരും കേരളാ പോലീസ് ഫുഡ്ബോൾ ടീമിൽ നിന്നും ഉയർന്നുവന്നവരാണ്. നിരവധി തവണ ഫെഡറേഷൻ കപ്പ് ഫൈനലുകൾ കളിക്കുന്നതിനും കപ്പ് നേടുന്നതിനും ഇവർക്ക് കഴിഞ്ഞു.
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിനു നേതൃത്വം നൽകിയ മണി, ഉൾപ്പെടെ ആദ്യകാല ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള മറ്റ് പല താരങ്ങളും കേരളത്തിൽ നിന്നുണ്ടായിട്ടുണ്ട്.