കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ

അഗാധ വനാന്തരങ്ങളിലും വനാതിർത്തികളിലും, കാർഷിക വൃത്തിക്ക് മുൻപുള്ള സംസ്ക്കാരം ഇപ്പോഴും പിന്തുടർന്ന്, നായാട്ടും വന്യജീവിതവുമായിക്കഴിയുന്ന കാടർ, കൊറഗർ, കുറുമ്പർ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ എന്നീ ഗോത്ര വർഗങ്ങൾ,കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ (Primitive Tribes) ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാര ജീവിതത്തിൽനിന്നും ഇപ്പോഴും അകന്നു കഴിയുന്ന ഇവർക്ക് വ്യത്യസ്തമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സംസാര ഭാഷകൾ ഉള്ളവരാണ്. അതിജീവനത്തിനും, അടിസ്ഥാന സൗകര്യങ്ങൾക്കും പകച്ചുനിൽക്കുന്ന ഇവർക്കിടയ്ൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും സാധാരണമാണ്.

ഇവരുടെ വിന്യാസം

തിരുത്തുക

2001 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ അകെ ഉള്ള ഗോത്ര വർഗക്കാരുടെ (Scheduled Tribes ) എണ്ണം 3,64,189 ആണ്. ഇതിന്റെ അഞ്ചു ശതമാനം മാത്രമാണ് പ്രാക്തന ഗോത്ര വർഗക്കാരുടെ ആകെ എണ്ണം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്കയം വനങ്ങളിലാണ് ഇവരിൽ ഏറ്റവും പ്രാക്തനമായ ചോല നയിക്കന്മാർ ജീവിക്കുന്നത്. വിരളിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഇനിയുള്ളത്. ഇവരുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാട്ടു നായ്ക്കർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലും, കാടർ തൃശൂർ, പാലക്കാട് ജില്ലകളിലും താമസിക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലാണ് കുറുമ്പർ വസിക്കുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാസർഗോഡ് ജില്ലയിലെ സമതലങ്ങളിൽ കൊറഗർ ജീവിക്കുന്നു.