കേരളത്തിലെ പാലങ്ങൾ
കേരളത്തിൽ 2017ൽ ആകെ 2249 പാലങ്ങളുണ്ട്. അവയിൽ നല്ല പാലങ്ങൾ 603 എണ്ണം മാത്രമേയുള്ളു. പൊതുമരാമത്ത് നടത്തിയ കണക്കെടുപ്പിലാണ് ഇതു കണ്ടെത്തിയത്. അറ്റകുറ്റപ്പണി വേണ്ടവ 1281. ബലപ്പെടുത്തേണ്ടത് 200 എണ്ണം. വീതികൂട്ടൽ ഉൾപ്പെട്ടെ പുനർനിർമ്മാണം ആവശ്യമുള്ളത് 165 എണ്ണം. 2017 മാർച്ചിൽ ആണു പരിശോധന നടത്തിഅയത്. ബലപ്പെടുത്തേണ്ട പാലങ്ങളിൽ ഏറ്റവും കൂടുതൽ തൃശ്ശൂരിൽ ആണ്. 31 എണ്ണം. പുനർനിർമ്മാണം ഏറ്റവും കൂടുതൽ വേണ്ടത് കണ്ണൂർ ആണ്. 22 എണ്ണം. പത്തനംതിട്ടയിലെ 21 പാലങ്ങൾ പുനർനിർമ്മിക്കേണ്ടതുണ്ട്. കൊല്ലത്ത് 18 എണ്ണവും പുനർനിർമ്മിക്കണം.
നല്ലപാലങ്ങൾ ഏറ്റവും കൂടുതലുള്ളത്, കോട്ടയത്ത്: 128 എണ്ണം. 305 പാലങ്ങളാണ് കോട്ടയത്തുള്ളത്. പത്തനംതിട്ടയിൽ 88 നല്ല പാലങ്ങളും ആലപ്പുഴയിൽ 86 നല്ല പാലങ്ങളുമുണ്ട്. [1]
മരാമത്ത് ഡിവിഷൻ | ആകെ | നല്ലത് | അറ്റകുറ്റപ്പണി ആവശ്യമായത് | ബലപ്പെടുത്തേണ്ടത് | പുനർനിർമ്മിക്കേണ്ടത് |
---|---|---|---|---|---|
തിരുവനന്തപുരം | 198 | 58 | 110 | 15 | 15 |
കൊല്ലം | 152 | 50 | 77 | 7 | 18 |
പത്തനംതിട്ട | 174 | 88 | 50 | 15 | 21 |
ആലപ്പുഴ | 195 | 86 | 65 | 36 | 8 |
കോട്ടയം | 305 | 128 | 141 | 20 | 16 |
ഇടുക്കി | 127 | 18 | 90 | 12 | 7 |
മൂവാറ്റുപുഴ | 84 | 1 | 73 | 9 | 1 |
എറണാകുളം | 85 | 21 | 52 | 7 | 5 |
തൃശ്ശൂർ | 155 | 15 | 104 | 27 | 9 |
പാലക്കാട് | 180 | 23 | 145 | 0 | 12 |
മഞ്ചേരി | 147 | 31 | 86 | 24 | 6 |
കോഴിക്കോട് | 138 | 36 | 64 | 23 | 15 |
വടകര | 9 | 1 | 4 | 4 | 0 |
വയനാട് | 68 | 28 | 31 | 0 | 9 |
കണ്ണൂർ | 170 | 7 | 141 | 0 | 22 |
കാസർകോട് | 62 | 12 | 48 | 1 | 1 |
ആകെ | 2249 | 603 | 1281 | 200 | 165 |
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-01-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-01-04.
- ↑ https://web.archive.org/web/20180109035452/http://www.keralapwd.gov.in/index.php. Archived from the original on 2018-01-09.
{{cite web}}
: Missing or empty|title=
(help)