കേരളത്തിലെ ചുമർ ചിത്രങ്ങൾ
കേരളത്തിലെ പഴയ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളിലെയും ചുവർചിത്രങ്ങൾ-- ചുമർച്ചിത്രങ്ങൾ - ദ്രാവിഡചിത്രരചനാ രീതിയുടെ പിൻതുടർച്ചയാണ്. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും ചുവർചിത്രങ്ങളുടെ പ്രതലവുമായി കേരളീയ ചുവർചിത്ര പ്രതലങ്ങൾക്ക് നല്ല സാദൃശ്യമുണ്ട്.
ചുവർച്ചിത്രങ്ങളുടെ അഖ്യാനത്തിലും ആലേഖനത്തിലും ഒരു പ്രത്യേക ശൈലി ആവിഷ്കരിച്ചിട്ടുണ്ട്.അവയുടെ രചനാ സങ്കേതങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയനാവും. ഉപയോഗിക്കുന്ന നിറക്കൂട്ടുകളുടെ സവിശേഷതയും ഇതിനൊരു കാരണമാണ്. ഈ ചിത്രങ്ങളുടെ തിരുവെഴുത്തു അടിസ്ഥാനം പല സംസ്കൃത ഗ്രന്ഥങ്ങളിലും കാണാം, അതിൽ ഒന്നാണ് ചിത്രസൂത്രം ഉദ്ദേശം 1500 വർഷം മുമ്പ് സംസ്കൃതത്തിൽ രചിക്കപ്പെട്ട വിഷ്ണു ധർമ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒൻപത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തിൽ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധർമ്മം, ചിത്രകാരൻ, ആസ്വാദകർ, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാർത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാൻ ചിത്രസൂത്രം പ്രയോജനപ്പെടും ഇന്ന് ചുവർച്ചിത്രങ്ങളുടെ ശൈലിയിൽ ചിത്രങ്ങൽ വരക്കുന്ന രീതി പ്രചാരത്തിൽ വന്നിട്ടുണ്ട്.
വരകളുടെ കൃത്യത, വർണ്ണസങ്കലനം, അലങ്കാരങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്കാരത്തിലെ ശ്രദ്ധ ഇവ കേരളീയ ചുവർ ചിത്രങ്ങളുടെ പ്രത്യേകതയാണ്. കേരളീയ ചുവർചിത്രങ്ങൾക്ക് സൂക്ഷ്മതയും ഭാവതീവ്രതയും വർണ്ണവൈവിധ്യവും ലഭിച്ചത് 8-ം നൂറ്റാണ്ട് മുതലുള്ള കാലഘട്ടത്തിലാണ്.
ആരാധനമൂർത്തികളായ ദേവീദേവന്മാരുടെയും, അവരുടെ ജീവിത സന്ദർഭങ്ങളുമാണ് മിക്കവാറും ചിത്രങ്ങൾ പ്രമേയമാക്കിയത്. ശിവൻ, വിഷ്ണു, ഗണപതി, സുബ്രഹ്മണ്യൻ, കുതിരപ്പുറത്ത് ആരുഡനായ അയ്യപ്പൻ, പരമേശ്വരതാണ്ഡവം, ദക്ഷിണാ മൂർത്തി, അഘോരശിവൻ, ഭൈരവൻ, ഋഷികളുടെയും മനുഷ്യരുടെയും ദേവാരാധന, സാധാരണ മൻ^ഷ്യരുടെ ഭക്തി, കിരാതർജ്ജനീയം, മാർക്കണ്ഡേയ പുരാണം തുടങ്ങിയ ശൈവകഥകളുടെ ആവിഷ്ക്കാരം ഇവയും ചിത്രീകരണ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
- പ്രാഥമിക കാലഘട്ടം : തിരുവമ്പാടി, പിഷാരിക്കാവ്, കളിയാമ്പള്ളി, കാന്തല്ലൂർ ക്ഷേത്രങ്ങളിൽ കാണുന്ന ചുവർചിത്രങ്ങളാണ് പ്രാഥമിക കാലഘട്ടമായി കരുതുന്നത്.
- മധ്യ കാലഘട്ടം : വടക്കുനാഥക്ഷേത്രം, മട്ടാഞ്ചേരി,തിരുവഞ്ചിക്കുളം, പള്ളിമണ്ണ, ഏറ്റൂമാനൂർ, വാസുദേവപുരം, എളങ്കുന്നപ്പുഴ, പനയന്നാർകാവ്, മുളക്കുളം, ബാലുശ്ശേരി, തൃപ്രയാർ, തൃചക്രപ്പുര, താഴത്തങ്ങാടി എന്നിവിടങ്ങളിലെ ചിത്രങ്ങൾ
- അന്ത്യകാലഘട്ടം :പത്മനാഭപുരം കൊട്ടാരം, കോട്ടയ്ക്കൽ, നെയ്യാറ്റിൻകര, കരിവേലിപ്പുറ മാളിക, കൃഷ്ണപുരം കൊട്ടാരം, പുണ്ഡരീകപുരം എന്നീ ക്ഷേത്രങ്ങളിലെയും, അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം, ചേപ്പാട്, അങ്കമാലി എന്നപള്ളികളിലെയും ചുവർചിത്രങ്ങൾ.
ചുവർച്ചിത്രങ്ങളുടെ നിർമ്മാണം , നിറക്കൂട്ട്
തിരുത്തുകകരിങ്കല്ല് കൊണ്ടോ ചെങ്കല്ല് കൊണ്ടോ കെട്ടിയ ചുമരിൽ കുമ്മായം തേച്ച് പരുക്കൻ പ്രതലവും പിന്നീട് അതിൻ^മുകളിൽ നേർത്ത രണ്ടാം പ്രതലവും നിർമ്മിക്കുന്നു. കുമ്മായം ചുമരിൽ നിന്ന് ഇളകി പോകാതിരിക്കാൻ പശകൾ ഉപയോഗിച്ചിരുന്നു. ചിലപ്പോൾ മൃഗക്കൊഴുപ്പും ശർക്കരയും ചേർത്ത് ആദ്യ പ്രതലത്തിൽ കുമ്മായം പിടിപ്പിച്ചിരുന്നു.
രണ്ടാം പ്രതലത്തിൽ കുമ്മായം കരിക്കിൻ വെള്ളത്തിൽ കലക്കി ഉപയോഗിച്ചിരുന്നു. പണ്ട് വിളാമ്പശ, വേപ്പിൻ പശ, കള്ളിപ്പാൽ ഇവയും പശയായി ഉപയോഗിക്കാറുണ്ടായിരുന്നു.
മഞ്ഞ, വെള്ള, നീല, പച്ച, ചുവപ്പ്, കാവിനിറം, കാവി , പച്ച കലർന്ന നീലം, ശ്യാമനീലം, കറുപ്പ്, സ്വർണ്ണ മഞ്ഞ തുടങ്ങിയ നിറങ്ങളാണ് കേരളീയ ചുമർചിത്രങ്ങളുടെ വർണ്ണലോകം. പച്ചിലച്ചായവും, പഴച്ചാറും മാത്രമല്ല ധാതുക്കളും, രാസവസ്തുക്കളും ചായങ്ങളുടെ നിർമ്മാണത്തിന് ഉപേയോഗിച്ചിരുന്നു.
- വെട്ടുകല്ലിൽ നിന്ന് കാവി ചുവപ്പ്, കാവി മഞ്ഞ
- നീലി അമരിച്ചാറിൽ നിന്ന് നീല
- നീലചായം ചേർത്ത എരവിക്കറയിൽ നിന്ന് പച്ച
- മനയോലയിൽ നീലച്ചായം ചേർത്ത് പച്ച
- എണ്ണക്കരിയിൽ നിന്ന് കറുപ്പ്
- ചുണ്ണാമ്പിൽ നിന്ന് വെള്ള
ചിത്രമെഴുതുന്ന രീതി
തിരുത്തുകകൂർപ്പിച്ച മുളം തണ്ട് കൊണ്ട് മഞ്ഞച്ചായം മുക്കി ആദ്യം ബാഹ്യരേഖ വരയ്കുന്നു. പിന്നീട് ചുവന്നചായത്തിലുള്ള വര കൊണ്ട് ബാഹ്യരേഖകളെ ദൃഢമാക്കുന്നു. നിറം കൊടുക്കുന്നത്, രേഖകൾ വിശദാംശങ്ങളും ഭാവാവിഷ്ക്കരണവും മറ്റും പൂർത്തിയാക്കിയശേഷം മാത്രമാണ്.
കോരപ്പുല്ല്, കൈതവേര്, മുളംതണ്ട് കൂർപ്പിച്ചെടുത്തത് എന്നിവയാണ് ചുവർ ചിത്രരചനയിൽ ബ്രഷായി ഉപയോഗിച്ച് വന്നിരുന്നത്. കോരപ്പുല്ല് ബ്രഷു കൊണ്ടാണ് ചായം പൂശിയിരുന്നത്. ധാരാളം ചായം തേക്കേണ്ട ഇടങ്ങളിൽ കൈതവേര് കൊണ്ടും ചായം പൂശിയിരുന്നു.ചിത്രം എഴുതിക്കഴിഞ്ഞ് പൈൻമരത്തിന്റെ കറയും എണ്ണയും ചേർത്ത് തുണിയിൽ അരിച്ച് ചിത്രത്തിന് ബലം കൂട്ടിയിരുന്നുവെന്ന് കരുതുന്നു.
അവലംബം
തിരുത്തുക