കേരളത്തിലെ ഗുഹാക്ഷേത്രങ്ങൾ
കേരളത്തിൽ അനേകം ഗുഹാ ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ പലതും കാലങ്ങളായി നശിച്ചുകൊണ്ടിരിക്കുന്നു. പ്രാചീന കേരളത്തിൽ പത്തോളം ഗുഹാക്ഷേത്രങ്ങളുണ്ടെന്ന് കണക്കാക്കുന്നു. അവയെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. തെക്കേയറ്റത്തുള്ള വിഭാഗത്തിൽ തിരുനന്ദിക്കര, വിഴിഞ്ഞം, തുവരൻകാട്, ഭുതപ്പാണ്ടി എന്നിങ്ങനേയും മദ്ധ്യഭാഗത്തുള്ളവയെ കവിയൂർ, കോട്ടുക്കൽ, അയിരൂർപ്പാറ എന്നിങ്ങനേയും തിരിച്ചിട്ടുണ്ട്. വടക്കൻ വിഭാഗത്തിൽ ഇരുനിലംകോട്, തൃക്കൂർ, ഭരതൻപാറ എന്നിവയുമായി കണക്കാക്കുന്നു[1].
കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടിക
തിരുത്തുകഅവലംബം
തിരുത്തുക- ↑ കലാകേരളം.കോം എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 11-06-2015