സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള രചിച്ച ഒരു തർക്കശാസ്ത്ര ഗ്രന്ഥമാണ് കേരളഗൗതമീയം. 1959-ലാണ് ആദ്യമായി പ്രസാധനം ചെയ്തത്. കൈക്കുളങ്ങര രാമവാര്യരുടെ മുക്താവലിയ്ക്കു ശേഷം ശ്രദ്ധേയമായ തർക്കശാസ്ത്രഗ്രന്ഥമാണിത്. ഈ കൃതിയുടെ രചന കുറിശ്ശേരിയെ 'കേരളഗൗതമൻ' എന്ന വിശേഷണത്തിനർഹനാക്കി.

കേരളഭാഷയിൽ ന്യായശാസ്ത്രസംബന്ധമായ ഒരു ആധികാരികകൃതി എന്നതായിരുന്നു കേരളഗൗതമീയത്തിന്റെ രചനയുടെ ഉദ്ദേശ്യം. അന്നംഭട്ടന്റെ തർക്കസംഗ്രഹം, വിശ്വനാഥ പഞ്ചാനനന്റെ കാരികാവലി എന്നിവയിലെ പ്രതിപാദ്യ വിഷയങ്ങൾ ഇതിൽ പ്രതിപാദിയ്ക്കുന്നു. [1]. അന്നത്തെ തിരുവനന്തപുരം സംസ്‌കൃതകോളേജ് പ്രിൻസിപ്പലായിരുന്ന എൻ. ഗോപാലപിള്ളയാണ് അവതാരിക രചിച്ചത്. 1959ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ ന്യായശാസ്ത്രഗ്രന്ഥത്തിന് ഒരു രണ്ടാംപതിപ്പ് രചയിതാവിന്റെ ജീവിതകാലത്ത് ഉണ്ടായില്ല.[2] 2013-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കേരളഗൗതമീയം പുനഃപ്രസാധനം ചെയ്തു.[3]

  1. ദാർശനിക നിഘണ്ടു. സ്കൈ ബുക്ക് പബ്ലിഷേഴ്സ്.2010. പു.95
  2. ഡോ. എൻ.പി. ഉണ്ണി (2014 മാർച്ച് 7). "കേരളഗൗതമനായ കുറിശ്ശേരി ഗോപാലപിള്ള". മാതൃഭൂമി. Archived from the original on 2014-03-15. Retrieved 2014 മാർച്ച് 7. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "Concerted effort needed to promote Malayalam: Minister". The Hindu. 2013 Sep 10. Retrieved 2015 നവംബർ 12. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കേരളഗൗതമീയം&oldid=3775703" എന്ന താളിൽനിന്ന് ശേഖരിച്ചത്