വിവരശേഖരണം(ഡാറ്റാ മൈനിങ്), കൈമാറൽ, വിശകലനം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയ കൺസൾട്ടിംഗ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.[5][6]വിവിധ മാർഗങ്ങളിലൂടെ വിവരശേഖരണം നടത്തുകയും, ഈ വിവരങ്ങൾ ഇടപാടുകാരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമാണ് പ്രധാന പ്രവർത്തനം.2013 -ൽ പ്രവർത്തനം ആരംഭിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എസ്‌ സി എല്ലിന്റെ (SCL GROUP) കീഴിലാണ് പ്രവർത്തിക്കുന്നത്.[7] അമേരിക്കൻ നിക്ഷേപകൻ റോബർട്ട് മെർസർ കുടുംബത്തിനാണ് ഇതിന്റെ ഭാഗികഉടമസ്ഥത.[8]ലണ്ടൻ,ന്യൂയോർക്ക്,വാഷിങ്ടൺ ഡി.സി എന്നീ നഗരങ്ങളിൽ പ്രധാന ഓഫീസുകൾ ഉണ്ട്.[9]

കേംബ്രിഡ്ജ് അനലിറ്റിക്ക
Data mining, data analysis
ആസ്ഥാനംലണ്ടൻ
പ്രധാന വ്യക്തി
Alexander Nix (CEO)[1]
Robert Mercer (investor)[2]
Rebekah Mercer (investor)
Steve Bannon (vice president, former)[3]
മാതൃ കമ്പനിSCL Group Limited[4]
വെബ്സൈറ്റ്cambridgeanalytica.org

വിവാദം തിരുത്തുക

അനുമതിയില്ലാതെ ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്കും രാഷ്ട്രീയതെരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ചുവെന്നുമുള്ള ആരോപണങ്ങൾ അനലിറ്റിക്കയ്ക്കെതിരേ ഉയർന്നു വരികയുണ്ടായി.[10]വ്യക്തിഗതവിവരങ്ങൾ അനുമതിയില്ലാതെ കൈമാറി എന്ന ആരോപണം ശക്തമായതിനെത്തുടർന്നു സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിന്റെ വിപണിമൂല്യത്തിൽ 2018 മാർച്ചിൽ 37 ബില്യൺ ഡോളറിൻറെ കുറവുണ്ടായി.[11]

പ്രവർത്തനങ്ങൾ വിവിധ രാജ്യങ്ങളിൽ തിരുത്തുക

കേംബ്രിഡ്ജ് അനലിറ്റിക് എക്സിക്യൂട്ടീവിന്റെ വാക്കുകൾ പ്രകാരം 2018 ഓടു കൂടെ നൈജീരിയ, കെനിയ, ചെക്ക് റിപ്പബ്ളിക്, ഇന്ത്യ, അർജന്റീന തുടങ്ങി നിരവധി രാജ്യങ്ങളിലായി 200 ലേറെ തെരഞ്ഞെടുപ്പുകളിൽ കമ്പനി പ്രവർത്തിച്ചിട്ടുണ്ട്.[12]

കെനിയയുടെ 2013 ലേയും 2017 ലേയും തെരെഞ്ഞെടുപ്പിൽ സി.എ രഹസ്യമായി കാമ്പെയിനുകൾ നടത്തി. [13] 2018 -ൽ ആ കമ്പനിയുടെ മുൻ ഗാമിയെ 2013 ഉഹുറു കെന്യാട്ട കാമ്പെയിനിൽ വർക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ കെനിയയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ജീവനക്കാർ പറയുന്നു[14] . വോട്ടിങ്ങിന്റെ സ്വഭാവം, ജനങ്ങളുടെ വിശ്വാസ്തത, അവരുടെ താത്പര്യങ്ങൾ ഏത് ഗ്രൂപ്പിലേക്കാണ്, എന്നിവ മനസ്സിലാക്കാനായി സി.എ കെനിയയുടെ 2013 ഇലക്ഷനിൽ 47,000 കെനിയൻ ജനങ്ങളുടെ സർവെ നടത്തി എന്ന് അവകാശപ്പെട്ടു. 2018 മാർച്ചിലെ സി.എ യുടെ വിവാദത്തോടനുബന്ധിച്ച് കെനിയയിൽ അവരുടെ ശക്തി ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. നോർമൻ മാഗായ എന്ന ഓഫിഷ്യൽ നാഷ്ണൽ സൂപ്പർ ആലയൻസ് സി.എ ജൂബിലി പാർട്ടിയെ ഭരിക്കുന്നു എന്ന് വാദിച്ചു : ജൂബിലി പാർട്ടി ജനങ്ങളുടെ വിശ്വാസ്ത്യതയേയും, ചിന്തകളേയും, വഴിതിരിച്ചുവിടുകയും ചെയ്യുന്ന ഒരു ക്രിമിനൽ എന്റർപ്രൈസസ് ആണ്. ജൂബിലി പാർട്ടിയുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ സി.എയും ഉണ്ടെന്ന് അവർ പറയുന്നു.[15]

ഇന്ത്യയിൽ തിരുത്തുക

2010-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പുകളിൽ തങ്ങൾ സമ്മതിദായകരെക്കുറിച്ച് സൂക്ഷ്മ വിശകലനം നടത്തുകയും ബിജെപി ജനതാദൾ (യു) സഖ്യത്തെ ഭരണത്തിലെത്താൻ സഹായിയ്ക്കുകയും ചെയ്തുവെന്ന് കാംബ്രിഡ്ജ് അനലിറ്റിക്ക അവകാശപ്പെട്ടു.[16] [17]

അമേരിക്കയിൽ തിരുത്തുക

ബ്രേസ്വെൽ എന്ന അന്താരാഷ്ട്ര നിയമ സ്ഥാപനത്തിലെ ലോറെൻസ് ലെവി എന്ന അഭിഭാഷകൻ റെബേക്ക മേർസർ, സ്റ്റീവ് ബാനൺ , അലെക്സാണ്ടർ നിക്സ് എന്നിവർക്കായി അവരുടെ കമ്പനിയായ കാമ്പ്രിഡ്ജ് അനലിറ്റിക്ക അമേരിക്കയയുടെ തിരഞ്ഞെടുപ്പിൽ ഇടപെടുന്നതിനുള്ള നിയമസാധ്യതകൾ വിശദീകരിച്ചിരുന്നു. ലെവി പറഞ്ഞത് നിക്സിനെ പോലുള്ള അന്യരാജ്യക്കാർക്ക് ഗ്രീൻ കാർഡില്ലാതെ അവരുടെ കമ്പനിക്കോ, ആ വ്യക്തിക്കോ അമേരിക്കയുടെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ കഴിയില്ല എന്നായിരുന്നു.[18][19]

2014 ഇടക്കാല തെരഞ്ഞെടുപ്പുകൾ തിരുത്തുക

2012 ലോ 2013 ആയി സി.എ അമേരിക്കൻ മാർക്കറ്റിൽ കയറി. കൂടാതെ 2014 ലെ ഇടക്കാലതെരെഞ്ഞെടുപ്പിൽ 44 യു.എസ് കോൺഗ്രസ്സണലുകളേയും, യു.എസ് സെനേറ്റ് സ്റേറ്റ് ലെവൽ ഇലക്ഷനുകളേയും അട്ടിമറിച്ചു. [20]

ജോൺ ബോൾട്ടൺ സൂപ്പർ പി.എ.സി യുടെ അർക്കൻസാസ്, നോർത്ത് കരോലിന, ന്യൂ ഹാപ്ഷിയർ എന്നിടങ്ങളിലെ സെനറ്റർ തിരഞ്ഞെടുപ്പുകൾക്കായുള്ള ടി.വി. കാമ്പെയിൻ നടത്തുന്ന ജോൺ ബോൾട്ടൺ സൂപ്പർ പി.എ.സി യുമായി കമ്പനി പ്രവർത്തിച്ചു. അന്ത്യത്തിൽ അവർ പിൻതാങ്ങിയിരുന്ന മിക്ക വ്യക്തികളും അതത് സംസ്ഥാനങ്ങളിൽ വിജയിക്കുകയാണ് ചെയ്തത്. പിഎസി മുകളിൽ പറഞ്ഞ അതത് സ്ഥലങ്ങളിൽ വോട്ടർമാരെ ടാർഗറ്റ് ചെയ്ത് അവിടെ സ്പോട്ടുകൾ നൽകി നേരിട്ട് അവരുടെ ടെലിവിഷനുകളുപയോഗിച്ച് മനിപ്പുലേറ്റ് ചെയ്യുകയായിരുന്നു. അവരെല്ലാം ബോൾട്ടന്റെ നാഷ്ണൽ സെക്കൂരിറ്റി അജന്ഡ തള്ളിയവരായിരുന്നു..[21]

സി.എ തോം ടില്ലിസിന്റെ കാമ്പെയിനിൽ പങ്കെടുക്കുകയും കെ ഹാഗനിനെ നോർത്ത് കരോലിനയിലെ സെനറ്റർ ആക്കുകയും ചെയ്തു.[22][23]

2014 റിപബ്ലിക്കൻ കാന്റിഡേറ്റ്സിന് അഡ്വൈസ് ചെയ്യാനും, കാമ്പെയിൻ സ്റ്റാറ്റജി നൽകുവാനായി ഡസനോളം യുഎസ് സിറ്റിസൻസ് അല്ലാത്തവരെ സി.എ അമേരിക്കയിലേക്ക് അയച്ചു.

റഷ്യയുടെ ഇടപെടൽ തിരുത്തുക

2016 -ലെ പ്രെസിഡൻഷ്യൽ തിരഞ്ഞെടുപ്പിനെ വഴി തെറ്റിക്കാൻ റഷ്യ ശ്രമിച്ചിട്ടുണ്ടോ എന്നുള്ളത് എത്തിച്ചേരുന്നത് സി.എ യിലേക്കതുന്നെയാണെന്ന് 2017 മെയ് 18ന് ടൈമ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ സി.എ മൈക്രോ ടാർഗറ്റിംഗ് ഉപയോഗിച്ച് റഷ്യൻ പ്രോപ്പഗാൻഡ പരത്തിയിട്ടുണ്ടാകുമെന്ന് പറയുന്നു. ട്രംപിന്റെ ഡിജിറ്റൽ കാമ്പെയിനിൽ സി.എ യുടെ കൈയിടലുകൾ വലുതായിരുന്നു.

യുണൈറ്റഡ് കിങ്ഡം തിരുത്തുക

യു.കെ. കൺസർവേറ്റീവ് പാർട്ടിയുടെ മിക്ക സഹായികൾക്കും കാമ്പ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃ സ്ഥാപനവുമായി പങ്കുണ്ടായിരുന്നു.

2016 ബ്രെക്സിറ്റ് ഹിതപരിശോധന തിരുത്തുക

യുറേപ്പിയൻ യൂണിയനെ താഴെയിറക്കാനായി 2016 ബ്രെക്സിറ്റ് റഫറൻഡത്തിൽ വോട്ടർമാരെ വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കാനായുള്ള കാമ്പെയിനിൽ പങ്കെടുത്തിരുന്നു. [24]ദി ഒബ്സേർവർ , ഗാർഗിയൻ എന്നീ പത്രങ്ങളിൽ ബ്രെക്സിറ്റ് റഫറൻഡത്തിൽ വലിയ മാറ്റങ്ങൾ സി.എ സൃഷ്ടിച്ചെന്നും, ഡോണാൾഡ് ട്രംപിനെ പിൻതാങ്ങുന്ന റോബർട്ട് മെർസറെ വിജയിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിനുപയോഗിച്ച സോഷ്യൽ ഡാറ്റയുടെ ലിഗാലിറ്റിയെക്കുറിച്ചും അവർ ചർച്ച ചെയ്തിരുന്നു. [25][26][27]

പക്ഷെ പണമിടപാടുമായി ബന്ധപ്പെട്ട ഒന്നും സി.എയുമായി ബന്ധപ്പെട്ട് യു.കെ ഇലക്ടോറർ അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടില്ല. സി.എ യും leave.eu യും ഡോണേഷൻ സർവീസുകളെക്കുറിച്ച് സംസാരിച്ചില്ല.

കണ്ണികൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. Cheshire, Tom (21 October 2016). "Behind the scenes at Donald Trump's UK digital war room". Sky News.
  2. Cadwalladr, Carole (18 മാർച്ച് 2018). "'I made Steve Bannon's psychological warfare tool': meet the data war whistleblower". The Guardian. Retrieved 18 മാർച്ച് 2018.
  3. Illing, Sean (16 October 2017). "Cambridge Analytica, the shady data firm that might be a key Trump-Russia link, explained". Vox. Retrieved 24 March 2018.
  4. "Cambridge Analytica LLC: Private Company Information". Bloomberg. Retrieved 20 March 2018.
  5. Editorial, Reuters (20 Mar 2018). "Factbox: Who is Cambridge Analytica and what did it do?". U.S. Retrieved 23 Mar 2018.
  6. "Exposed: Undercover secrets of Trump's data firm". Channel 4 News. 20 Mar 2018. Retrieved 22 Mar 2018.
  7. Issenberg, Sasha (12 November 2015). "Cruz-Connected Data Miner Aims to Get Inside U.S. Voters' Heads". Bloomberg. Retrieved 2 February 2016.
  8. Issenberg, Sasha (12 November 2015). "Cruz-Connected Data Miner Aims to Get Inside U.S. Voters' Heads". Bloomberg. Retrieved 2 February 2016.
  9. "About Us". Cambridge Analytica. Archived from the original on 16 February 2016. Retrieved 27 December 2015.
  10. Davies, H (11 December 2015). "Ted Cruz using firm that harvested data on millions of unwitting Facebook users". [lThe Guardian. Retrieved 7 February 2016.
  11. Facebook's value falls $37bn amid backlash". BBC News. 19 March 2018. Retrieved 20 March 2018.
  12. "Revealed: Cambridge Analytica says it worked for Uhuru". Daily Nation. Kenya. 20 March 2018.
  13. Dahir, Abdi Latif. ""We'd stage the whole thing": Cambridge Analytica filmed boasting of its role in Kenya's polls". Quartz. Retrieved 20 മാർച്ച് 2018.
  14. Lang'at, Patrick (21 March 2018). "Exposed: Analytica staff died in Kenya". Daily Nation (in ഇംഗ്ലീഷ്). Retrieved 21 March 2018.
  15. "Cambridge Analytica's Kenyan role queried". BBC. 20 March 2018. Retrieved 21 March 2018.
  16. Punit, Itika Sharma. "Why Cambridge Analytica was eager to play in the world's largest democracy". Quartz. Retrieved 20 മാർച്ച് 2018.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-21. Retrieved 2018-03-25.
  18. Levy, Laurence (July 22, 2014). "Participation in US Elections" (PDF). Bracewell & Giuliani LLP. Archived from the original (PDF) on 2018-04-02. Retrieved March 23, 2018 – via MSNBC.
  19. "Wylie: Foreigners worked for Cambridge Analytica on NC Senate campaign". NBC News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-23.
  20. Sellers, Frances Stead (19 ഒക്ടോബർ 2015). "Cruz campaign paid $750,000 to 'psychographic profiling' company". The Washington Post. ISSN 0190-8286. Retrieved 26 ഫെബ്രുവരി 2016.
  21. "Much-Hyped Data Firm's Promise Could Be Tested in Iowa". Advertising Age. Retrieved 26 ഫെബ്രുവരി 2016.
  22. Murphy, Brian; Bonner, Lynn (19 മാർച്ച് 2018). "Tillis and NC Republicans paid $345,000 to the data firm that's now banned from Facebook". The News & Observer. Retrieved 20 മാർച്ച് 2018.
  23. "Cruz-Connected Data Miner Aims to Get Inside U.S. Voters' Heads". Bloomberg.com. Retrieved 26 February 2016.
  24. Blakely, Rhys (22 സെപ്റ്റംബർ 2016). "Data scientists target 20 million new voters for Trump". The Times. Retrieved 4 ഒക്ടോബർ 2016.
  25. Barnett, Anthony (14 ഡിസംബർ 2017). "Democracy and the Machinations of Mind Control". New York Review of Books. Retrieved 16 ഡിസംബർ 2017.
  26. Cadwalladr, Carole (26 ഫെബ്രുവരി 2017). "Robert Mercer: the big data billionaire waging war on mainstream media". The Observer. Retrieved 27 ഫെബ്രുവരി 2017.
  27. Cadwalladr, Carole (7 മേയ് 2017). "The Great British Brexit robbery how our democracy was hijacked". The Guardian. Retrieved 7 മേയ് 2017.