കേരളീയനായ ഭിഷഗ്വരനും അധ്യാപകനും എഴുത്തുകാരനുമാണ് ഡോ.കെ. സുഗതൻ. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം 2015 ൽ ലഭിച്ചു.[1]

ഡോ.കെ. സുഗതൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഭിഷ്വഗരൻ ,അധ്യാപകൻ, എഴുത്തുകാരൻ
അറിയപ്പെടുന്ന കൃതി
ബുദ്ധനും നാണുഗുരുവും

ജീവിതരേഖ തിരുത്തുക

ചേന്നമംഗലത്ത്‌ 1937 ജനുവരി 22ന്‌ ജനിച്ചു. വളളാട്ടുതറ കുഞ്ഞനും ജാനകിയുമായിരുന്നു മാതാ പിതാക്കൾ. പുതിയകാവ്‌, മൂത്തകുന്നം, മദ്രാസ്‌, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു. പിന്നെ എം.ഡി.; ഡി.എം.(കാർഡിയോളജി ) എന്നിവയിൽ ഡൽഹിയിൽ ഉപരിപഠനം നടത്തി. 1966-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും 1971-ൽ അഖിലേന്ത്യാമെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും ഡോക്‌ടറേറ്റ്‌ ബിരുദങ്ങൾ എടുത്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും വൈദ്യഗവേഷണ പ്രബന്ധത്തിന്‌ സ്വർണ്ണമെഡൽ നേടി. 1962-ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അധ്യാപകനായി ചേർന്നു. 1992-ൽ സർവീസിൽനിന്നും വിരമിച്ചു.

കേരളശാസ്‌ത്രസാഹിത്യപരിഷത്തിലും മെഡിക്കൽ കോളേജ് അധ്യാപക സംഘടനയിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതിപ്രകാരം യൂറോപ്പിലെ വിവിധമെഡിക്കൽ കോളേജുകൾ സന്ദർശിച്ചിട്ടുണ്ട്.

കൃതികൾ തിരുത്തുക

  • ഹാർട്ടറിവ്‌
  • മൊഴിയറിവ്‌
  • ബുദ്ധനും നാണുഗുരുവും
  • ബുദ്ധമതവും ജാതിവ്യവസ്ഥയും (സി.അച്യുതമേനോൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ.വി.സുരേന്ദ്രനാഥ് അവാർഡ് നേടിയ ചരിത്രഗ്രന്ഥം)
  • ഗുരുവിന്റെ ചരിത്രം

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
"https://ml.wikipedia.org/w/index.php?title=കെ._സുഗതൻ&oldid=3775663" എന്ന താളിൽനിന്ന് ശേഖരിച്ചത്