കെ. രാധാകൃഷ്ണൻ (നോവലിസ്റ്റ്)

കെ. രാധാകൃഷ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കെ. രാധാകൃഷ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കെ. രാധാകൃഷ്ണൻ (വിവക്ഷകൾ)

ആധുനിക മലയാളം നോവലിസ്റ്റായിരുന്നു കെ. രാധാകൃഷ്ണൻ. 1942-ൽ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലായിരുന്നു ജനനം. 2001 ഡിസംബർ 18ന് അർബുദബാധയെത്തുടർന്ന് മരണമടഞ്ഞു [1]. ചെന്ത്രാപ്പിന്നി ഗവണ്മെന്റ് ലോവർ പ്രൈറൈമറി സ്‌കൂൾ, പെരിഞ്ഞനം ആർ.എം. ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാർട്ട് കോളേജ്, കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിളിലായിരുന്നു പഠനം നടത്തിയത്. ഇദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തരബിരുദം നേടിയിരുന്നു. മാതൃഭൂമിയിൽ ജനറൽ മാനേജരായിരുന്നു (പേഴ്‌സണൽ).

കുടുംബം

തിരുത്തുക

ഭാര്യ: മീര. മക്കൾ: രശ്മി, രമ്യ.

നോവലുകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

നഹുഷപുരാണത്തിന് 1986ലെ കേരള സാഹിത്യ അക്കാദമി അവാർഡും ശമനതാളത്തിന് അബുദാബി ശക്തി അവാർഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരം എന്നിവയും ലഭിച്ചു. 2001ൽ അന്തരിച്ചു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

മാതൃഭൂമി ബുക്ക്സ് Archived 2012-09-17 at the Wayback Machine.