കേരളത്തിലെ ഒരു മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ്‌ പ്രൊഫ. യാസീൻ അഷ്റഫ്.[1] ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം അദ്ധ്യാപകനായി ദീർഘനാൾ സേവനമനുഷ്ഠിച്ച അദ്ദേഹം, കാലിക്കറ്റ് സർ‌വകലാശാലയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം നേടിയിട്ടുണ്ട്. മാധ്യമം പത്രത്തിന്റെ അസോസിയേറ്റ് പത്രാധിപരും [2] മീഡിയ വൺ ചാനലിന്റെ ഡയറക്ടറുമാണ്[3].

ജീവിതരേഖ

തിരുത്തുക

1951 സെപ്റ്റംബർ 15 ന്‌ പെരിന്തൽമണ്ണയിൽ ജനനം. പിതാവ് കല്ലിങ്ങൽ അബ്ദു .[4] ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയിൽ ജോലി ചെയ്തു.[4] മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതി വരുന്ന "മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്‌‌. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[4]. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് . ഡോ. കെ. അഹ്മദ് അൻവർ സഹോദരനാണ്.

വിവർത്തന കൃതികൾ ഉൾപ്പെടെ പല കൃതികളുടേയും രചയിതാവാണ്‌.

  • മീഡിയസ്കാൻ
  • കുടുംബ ജീവിതം ഇസ്‌ലാമിൽ
  • മനുഷ്യനും പ്രകൃതിയും
  • നമ്മുടെ ദർശനം

ചാനൽ അവതരണം

തിരുത്തുക
  • മീഡിയാവൺ ചാനലിലെ മീഡിയാസ്കാൻ എന്ന പ്രതിവാര വാർത്താവലോകന പരിപാടിയുടെ സംവിധായകനും അവതാരകനുമാണ് യാസീൻ അശ്റഫ്.[5]

പുരസ്കാരം

തിരുത്തുക
  • കാലികറ്റ് സർ‌വകലാശാലക്ക് കീഴിലെ ഏറ്റവും മികച്ച കോളേജ് അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്കാരം (2005)[6]
  • കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ തെരുവത്ത് രാമൻ പുരസ്കാരം- 2015ൽ (മികച്ച മുഖപ്രസംഗത്തിന്)[7][8][9]
  1. "Media cannot follow security dictates". ദ ഹിന്ദു. 2009-01-25. Archived from the original on 2012-11-08. Retrieved 2010-05-03.
  2. "Media sidelining crucial issues". ദ ഹിന്ദു. 2009-10-10. Archived from the original on 2009-12-26. Retrieved 2010-05-03.
  3. മാധ്യമം ദിനപത്രം, 2011,ഒക്ടോബർ 1, കോഴിക്കോട് പതിപ്പ്,പുറം 1
  4. 4.0 4.1 4.2 "ഐ.പി.എച്ച് വെബ്സൈറ്റിൽ യാസീൻ അഷ്റഫിനെ കുറിച്ച്". Archived from the original on 2009-09-15. Retrieved 2010-03-05.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-06. Retrieved 2013-03-30.
  6. "Yaseen Ashraf gets M.M. Ghani Award". ദ ഹിന്ദു. 2006-01-08. Retrieved 2010-05-03.[പ്രവർത്തിക്കാത്ത കണ്ണി]
  7. "വാർത്ത". ദീപിക ഓൺലൈൻ. 4 ജൂലൈ 2016. Retrieved 11 ജനുവരി 2020.
  8. "വാർത്ത". ജന്മഭൂമി ഓൺലൈൻ. 4 ജൂലൈ 2016. Archived from the original on 2020-01-11. Retrieved 11 ജനുവരി 2020.
  9. "വാർത്ത". സുപ്രഭാതം ഓൺലൈൻ. 5 ജൂലൈ 2016. Retrieved 11 ജനുവരി 2020.
"https://ml.wikipedia.org/w/index.php?title=കെ._യാസീൻ_അഷ്റഫ്&oldid=3803239" എന്ന താളിൽനിന്ന് ശേഖരിച്ചത്