കെ. മൊയ്തീൻ കുട്ടി ഹാജി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നാലാം കേരള നിയമസഭയിലെ സ്പീക്കറുമായിരുന്നു കെ. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

കെ. മൊയ്തീൻ കുട്ടി ഹാജി
കേരളനിയമസഭയുടെ സ്പീക്കർ
ഓഫീസിൽ
ഒക്ടോബർ 22 1970 – മേയ് 8 1975
മുൻഗാമിഡി. ദാമോദരൻ പോറ്റി
പിൻഗാമിടി.എസ്. ജോൺ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമിയു.എ. ബീരാൻ
പിൻഗാമിഇ.ടി. മുഹമ്മദ് ബഷീർ
മണ്ഡലംതിരൂർ
ഓഫീസിൽ
മാർച്ച് 16 1957 – മാർച്ച് 22 1977
പിൻഗാമിപി.ടി. കുഞ്ഞൂട്ടി
മണ്ഡലംതിരൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-07-01)ജൂലൈ 1, 1918
മരണംസെപ്റ്റംബർ 12, 1997(1997-09-12) (പ്രായം 79)
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിഅയിഷാ ഹജ്ജുമ
കുട്ടികൾആറ് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ
മാതാപിതാക്കൾ
  • കെ. അലിക്കുട്ടി ഹാജി (അച്ഛൻ)
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=കെ._മൊയ്തീൻ_കുട്ടി_ഹാജി&oldid=3813353" എന്ന താളിൽനിന്ന് ശേഖരിച്ചത്