ജസ്റ്റിസ്
കെ. ചന്ദ്രു
ന്യായാധിപൻ
മദ്രാസ് ഹൈക്കോടതി
ഓഫീസിൽ
31 July 2006 – 08 March 2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-05-08) 8 മേയ് 1951  (73 വയസ്സ്)
ശ്രീരംഗം ,തമിഴ്നാട്

മദ്രാസ് ഹൈക്കോടതിയിലെ ഒരു ന്യായാധിപനായിരുന്നു കെ. ചന്ദ്രു[1]. 1995-ൽ അഭിഭാഷകനായിരിക്കെ ഇടപെട്ട ഒരു കേസിന്റെ പേരിൽ പ്രസിദ്ധനായ അദ്ദേഹം, 2006-ലാണ് ഹൈക്കോടതിയിലെ ന്യായാധിപനായി സ്ഥാനമേൽക്കുന്നത്. 2014 വരെ നീണ്ട ന്യായാധിപ കാലയളവിൽ 96000 കേസുകൾക്ക് തീർപ്പാക്കിയെന്നാണ് കണക്ക്.[1][2][3][4][5]

ജീവിതരേഖ

തിരുത്തുക

തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗത്തിലാണ് ചന്ദ്രുവിന്റെ ജനനം. [1] ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ചന്ദ്രു, ബിരുദാനന്തരം സി.പി.ഐ.എം പ്രവർത്തകനായി മുഴുസമയം പ്രവർത്തിച്ചുവന്നു. സംസ്ഥാനത്തുടനീളം സഞ്ചരിച്ചുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ട അദ്ദേഹം 1988-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നത് വരെ അങ്ങനെ തുടർന്നു[6].

അഭിഭാഷകനായ അദ്ദേഹം വിവിധങ്ങളായ സിവിൽ-ക്രിമിനൽ കേസുകൾ വാദിച്ചുവന്നു. 2006-ൽ അഡീഷണൽ ജഡ്ജിയായി ഹൈക്കോടതിയിൽ ചുമതലയേറ്റ ചന്ദ്രു, 2009-ൽ സ്ഥിരം ജഡ്ജിയായി[7].

ദരിദ്രരും അധസ്ഥിതരുമായ വ്യക്തികൾക്ക് അനുഗുണമായ നിരവധി വിധിന്യായങ്ങളാൽ ചന്ദ്രു അറിയപ്പെടുന്നു[8][9][10].

ചന്ദ്രു വാദിച്ച ഒരു കേസ് ഇതിവൃത്തമാക്കിക്കൊണ്ടാണ് 2021-ലെ ജയ് ഭീം എന്ന ചലചിത്രം രൂപപ്പെടുന്നത്.

  1. 1.0 1.1 1.2 Desikan, Shubashree (November 3, 2021). "Meet Justice K Chandru, the inspiration behind Suriya's 'Jai Bhim'".
  2. "Justice K Chandru interview: Left parties more committed to the cause, 'Jai Bhim' will influence future policies". The New Indian Express.
  3. "Justice K Chandru". The New Indian Express.
  4. "Constitution is in peril, says Justice Chandru". December 15, 2019.
  5. "Expert explains: Justice K Chandru". The New Indian Express.
  6. Agrawal, Anuj. ""Never be afraid. Ultimately, you can't die every day." – Justice (Retd) Chandru of the Madras High Court". Bar and Bench - Indian Legal news (in ഇംഗ്ലീഷ്). Retrieved 2021-11-06.
  7. S, Mohamed Imranullah (September 9, 2019). "High Court of Meghalaya is in no way inferior to Madras HC: former judge Justice K. Chandru".
  8. "Don't view reservation of government jobs for domiciled from emotional angle: Justice K Chandru". The New Indian Express.
  9. Ramaseshan, Geeta (April 17, 2021). "'Listen to My Case! When Women Approach the Courts of Tamil Nadu' review: Stories about women who fought against the system in court".
  10. Correspondent, Legal (January 17, 2020). "Justice Chandru appointed chairperson of fee-fixation committee for private agricultural colleges". {{cite web}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=കെ._ചന്ദ്രു&oldid=3685673" എന്ന താളിൽനിന്ന് ശേഖരിച്ചത്