കെ. കരുണാകരൻ (ഒന്നാം കേരളനിയമസഭാംഗം)
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
ഒന്നാം കേരളാ നിയമസഭയിൽ തൃക്കടവൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കരുണാകരൻ (31 ജനുവരി 1930 - 14 മേയ് 1999). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1950ലാണ് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കൊച്ചുപുള്ളന്റേയും കൊച്ചിക്കയുടെയും മകനായി 1930 ജനുവരി 31നാണ് കരുണാകരൻ ജനിച്ചത്.സുലോചനയാണ് ഭാര്യ മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
കെ. കരുണാകരൻ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ടി. കൃഷ്ണൻ |
മണ്ഡലം | തൃക്കടവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 31, 1930 |
മരണം | മേയ് 14, 1999 | (പ്രായം 69)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | സുലോചന |
കുട്ടികൾ | 3 മകൻ 2 മകൾ |
As of സെപ്റ്റംബർ 30, 2011 ഉറവിടം: നിയമസഭ |
ദീർഘകാലം പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള കർഷകസംഘത്തിനെ സജീവ പ്രവർത്തകൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.