കെ. അജിത്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(കെ. അജിത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തു നിന്നും കെ. അജിത് തിരഞ്ഞെടുക്കപ്പെട്ടു[1]. 2011-ലെ തിരഞ്ഞെടുപ്പിൽ പതിമൂന്നാം നിയമസഭയിലേക്ക് വൈക്കത്തു നിന്നും ജയിച്ചു.
കെ. അജിത് | |
---|---|
ജനനം | വൈക്കം | മേയ് 25, 1971
ദേശീയത | ഭാരതീയൻ |
തൊഴിൽ | പൊതുപ്രവർത്തനം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ |
ജീവിതപങ്കാളി(കൾ) | സിന്ധു |
എം.കെ. കേശവന്റേയും തങ്കമ്മയുടേയും പുത്രനായി 1971 മേയ് 25ന് വൈക്കത്ത് ജനിച്ചു. ഭാര്യ സിന്ധു, ഒരു മകളുണ്ട്.
കെ. അജിത് Ex MLA മുണ്ടോടിത്തറ വീട് വടക്കേനട, വൈക്കം പി. ഒ കോട്ടയം അച്ഛൻ -എം. കെ. കേശവൻ Ex MLA (1996 ൽവൈക്കം MLA ആയിരിക്കെ മരണമടഞ്ഞു) അമ്മ- പരേതയായ തങ്കമ്മ
- വൈക്കം ടൗൺ LPS ൽ പ്രാഥമിക വിദ്യാഭ്യാസം
- വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ് സ്കൂളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം
- വൈക്കം തലയാഴം കൊതവറ കോളേജിൽ പ്രീ -ഡിഗ്രിപഠനം
- സ്കൂൾ, കോളേജ് പഠനസമയത്ത് AISF യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ഭാരവാഹിത്തം വഹിച്ചിരുന്നു.
- CPI പുളിഞ്ചുവട് ബ്രാഞ്ച് സെക്രട്ടറി, വൈക്കം ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി, AIYF ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
- 2004 ലെ എ. കെ ആന്റണി സർക്കാർ കറന്റ് ചാർജ് വർദ്ധനവുമായി ബന്ധപെട്ടു AIYF നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി 34 ദിവസം ജയിൽ വാസം.
- 2006 മുതൽ 2016 വരെ വൈക്കത്തെ പ്രതിനിധികരിച്ചു 12- 13നിയമസഭയിൽ അംഗമായിരുന്നു
- 2006 ൽ കോൺഗ്രസ്സിലെ വി പി സജീന്ദ്രനെ 7886 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി
- 2011 ൽ കോൺഗ്രസ്സിലെ എ സനീഷ്‌കുമാറിനെ 10500 വോട്ടിന് പരാജയപ്പെടുത്തി
- MLA ആയിരിക്കെ പട്ടികജാതി -പട്ടിക വർഗ്ഗ, പൊതുമരാമത്ത്, ടൂറിസം, ലൈബ്രറി, മത്സ്യം തുടങ്ങിയ കമ്മറ്റികളിൽ അംഗമായിരുന്നു,
- 2012 ൽ മുല്ലപ്പെരിയാർ സംരക്ഷണവുമായി ബന്ധപെട്ടു മുല്ലപ്പെരിയാർ സമരസമിതിയുടെ ഒപ്പം 7 ദിവസം ചപ്പാത്തിൽ നിരാഹാരസമരം നടത്തി.
- കേരള നിയമസഭ ചരിത്രത്തിൽ ആദ്യമായി ധനകാര്യ മന്ത്രി ബഡ്ജറ്റ് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചു ഇടതുപക്ഷം നിയമസഭക്കുള്ളിൽ നടത്തിയ സമരത്തിൽ കേസിലകപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ഏക സിപിഐ MLA.
- സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും,സിപിഐ കോട്ടയം ജില്ല കൗൺസിൽ അംഗമായും ഇപ്പോൾ പ്രവർത്തിക്കുന്നു
- AITUC യുടെ കിഴിലുള്ള മൾട്ടി മാർക്കറ്റിംഗ് എംബ്ലോയിസ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്
- കോട്ടയം സെക്യൂരിറ്റി എംബ്ലോയ്‌സ് യൂണിയൻ ജില്ല പ്രസിഡന്റ്
- AITUC സംസ്ഥാന കൗൺസിൽ അംഗം.
- AITUC വൈക്കം മണ്ഡലം പ്രസിഡന്റ്
- മൈഗ്രെഷൻ താലൂക്ക് യൂണിയൻ പ്രസിഡന്റ്
- കോട്ടയം ജില്ല തൊണ്ട് വ്യവസായ സഹകരണസംഘം പ്രസിഡന്റ്
- അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ ഇപ്പോൾ വഹിക്കുന്നു.
- ഭാര്യ - സിന്ധു KSEB ജീവനക്കാരി
മകൾ -നിരഞ്ജന അജിത്ത് 9 ആം ക്ലാസ്സിൽ പഠിക്കുന്നു, മകൻ ഋഷികേഷ് രണ്ടാം ക്ലാസ്സിലും
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2006-2011 | വൈക്കം നിയമസഭാമണ്ഡലം | കെ. അജിത് | സി.പി.ഐ, എൽ.ഡി.എഫ്. | വി.പി. സജീന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011-2016 | വൈക്കം നിയമസഭാമണ്ഡലം | കെ. അജിത് | സി.പി.ഐ, എൽ.ഡി.എഫ്. | എ. സനീഷ് കുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "Kerala Legislature - Members - K. Ajith". Archived from the original on 2013-10-14. Retrieved 2013-11-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
- ↑ http://www.keralaassembly.org