ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.


കെ.സി. വർഗീസ് എന്ന വർഗീസ് കുന്നംകുളം ഗായകനും സംഗീതസവിധായകനുമായിരുന്നു. നീല യമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ എന്ന ഗാനം പാടിയ ഗായകനാണ്. കെ.ജെ. ജോയ് സംഗീതം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്.

കെ.സി. വർഗീസ്
ജനനം
മരണം
തൊഴിൽഗായകൻ, സംഗീതസംവിധായകൻ
ജീവിതപങ്കാളി(കൾ)ഓമന
കുട്ടികൾഅനീഷ്
മാതാപിതാക്ക(ൾ)കുന്നംകുളത്ത് കാക്കശ്ശേരി വീട്ടിൽ ചേറു, സാറാമ്മ

1945-ൽ കുന്നംകുളത്ത് കാക്കശ്ശേരി വീട്ടിൽ ചേറുവിന്റെയും സാറാമ്മയുടെയും മകനായി ജനിച്ചു. ഒമ്പതാം ക്ലാസ്സുവരെ പഠിച്ച വർഗീസ് സംഗീതസംവിധായകനായ ജോബിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. പത്മരാജന്റെ നവംബറിന്റെ നഷ്ടം എന്ന സിനിമയ്ക്കു സംഗിതം നൽകി. കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയിൽ അൽപകാലം ഗായകനായിരുന്നു. മദ്രാസിലെത്തിയ അദ്ദേഹം "പ്രീതി" എന്ന സിനിമയിൽ ജാനകിയമ്മയോടൊപ്പം യുഗ്മഗാനം പാടി ഗായകരംഗത്തേയ്ക്കു കടന്നുവന്നു. ഭാര്യ:ഓമന, മകൻ: അനീഷ്. 2001-ൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

കെ സി വർഗീസ് പാടിയ ചില പാട്ടുകൾ

തിരുത്തുക
പാട്ട് ചിത്രം സംഗീതം എഴുതിയത് വർഷം പാടുന്നവർ
നീലയമുനേ സ്നേഹയമുനേ കെ.ജെ. ജോയ് യൂസഫലി കേച്ചേരി 1977 കെ സി വർഗീസ്
മാനസ വീണയിൽ കല്യാണപ്പന്തൽ എ.റ്റി. ഉമ്മർ യൂസഫലി കേച്ചേരി 1975 കെ സി വർഗീസ്
മയ്യെഴുതിക്കറുപ്പിച്ച കല്യാണപ്പന്തൽ എ.റ്റി. ഉമ്മർ യുസഫലി കേച്ചേരി 1975 കെ സി വർഗീസ്
എന്റെ മനസ്സു പനിനീർ മഴ എം.കെ. അർജ്ജുനൻ വയലാർ രാമവർമ്മ 1976 കെ സി വർഗീസ്
ഉമ്മ തരുമോ പ്രീതി എ.റ്റി. ഉമ്മർ ഡോ പവിത്രൻ 1972 കെ സി വർഗീസ്
നീലനിലാ കാമശാസ്ത്രം എം.എസ്. വിശ്വനാഥൻ ബിജു ജോയ് മാത്യു 1981 കെ സി വർഗീസ്
"https://ml.wikipedia.org/w/index.php?title=കെ.സി._വർഗീസ്&oldid=3241437" എന്ന താളിൽനിന്ന് ശേഖരിച്ചത്