കെ.വി. ജയശ്രീ
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരിയാണ് കെ.വി. ജയശ്രീ. കൃതികൾ സക്കറിയ, എ. അയ്യപ്പൻ, സന്തോഷ് ഏച്ചിക്കാനം, ഷൗക്കത്ത് തുടങ്ങിമലയാളത്തിലെ നിരവധി പ്രശസ്തരുടെ കൃതികൾ തമിഴിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്. [1]
ജീവിതരേഖ
തിരുത്തുകപാലക്കാട് സ്വദേശിയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സ്ഥിരതാമസം. തിരുവണ്ണാമല ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയാണ്. 2001 മുതൽ വിവർത്തന സാഹിത്യരംഗത്ത് സജീവമാണ്. മനോജ് കുറൂരിന്റെ 'നിലം പൂത്തുമലർന്ന നാൾ' എന്ന നോവൽ തമിഴിലേക്ക് മൊഴി മാറ്റി. ഇതിന് 2019 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]
എഴുത്തുകാരൻ ഉത്തരകുമാരനാണ് ഭർത്താവ്. മകൾ സുഗാനയും പുസ്തകമെഴുതിയിട്ടുണ്ട്. ജയശ്രീയുടെ സഹോദരി കെ.വി. ഷൈലജ പ്രസാധകയാണ്.
വിവർത്തന കൃതികൾ
തിരുത്തുക- നിലം പൂത്തുമലർന്ന നാൾ - മനോജ് കുറൂർ
പുരസ്കാരങ്ങൾ
തിരുത്തുക- 2019 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം