കെ.വി. രാമനാഥൻ

(കെ.വി.രാമനാഥൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രമുഖനായ ഒരു ബാല സാഹിത്യകാരനാണ് കെ.വി. രാമനാഥൻ (29 ആഗസ്റ്റ് 1932 - ). 1994 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരവും ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1]

കെ വി രാമനാഥൻ
K V Ramanathan.jpg
കെ വി രാമനാഥൻ
ജനനം1932
ഇരിങ്ങാലക്കുട
ദേശീയത ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, ബാലസാഹിത്യഎഴുത്താൾ, ടീച്ചർ
പ്രധാന കൃതികൾഅപ്പുക്കുട്ടനും ഗോപിയും
കമാൻഡർ ഗോപി
ആമയും മുയലും
ഒരിക്കൽകൂടി

ജീവിതരേഖതിരുത്തുക

 
കെ വി രാമനാഥൻ കുട്ടികളോട് സംവദിക്കുന്നു.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 1932 ൽ ജനിച്ചു. അദ്ധ്യാപകൻ ആയിരുന്നു. അമ്മ കൊച്ചുകുട്ടി അമ്മ. അച്‌ഛൻ മണമ്മൽ ശങ്കരമേനോൻ. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി.സ്‌കൂൾ, ഗവ.ബോയ്‌സ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തൃശൂർ ഗവ.ട്രെയിനിങ്ങ്‌ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ ‘87 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും ഹെസ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

ശങ്കറിന്റെ 'ചിൽഡ്രൻസ്‌ വേൾഡ്‌' തുടങ്ങി പല ഇംഗ്ലീഷ്‌ ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്‌. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക്‌ എസ്‌.പി.സി.എസ്‌. അവാർഡ്‌ ലഭിച്ചു. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്‌, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത്‌ (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ്‌ ഇതരകൃതികൾ. ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌.

ഭാര്യ : രാധ, മക്കൾ : രേണു, ഇന്ദുകല.

കൃതികൾതിരുത്തുക

ബാല സാഹിത്യം [2]
 • അപ്പുക്കുട്ടനും ഗോപിയും
 • മാന്ത്രികപ്പൂച്ച
 • കുട്ടികളുടെ ശാകുന്തളം
 • അത്ഭുതവാനരന്മാർ
 • അത്ഭുതനീരാളി
 • അദൃശ്യമനുഷ്യൻ
 • ടാഗോർ കഥകൾ
 • കുട്ടികൾക്ക് സ്നേഹപൂർവം
 • കമാൻഡർ ഗോപി
 • ആമയും മുയലും
 • ഒരിക്കൽക്കൂടി
 • വിഷവൃക്ഷം
 • സ്വർണ്ണത്തിന്റെ ചിരി [അവലംബം ആവശ്യമാണ്]
 • കണ്ണീർമുത്തുകൾ[അവലംബം ആവശ്യമാണ്]
 • കുഞ്ഞുറുമ്പും കുളക്കോഴിയും[അവലംബം ആവശ്യമാണ്]
പഠനം
 • മലയാള ബാലസാഹിത്യം‌ - ഉദ്ഭവവും വളർച്ചയും
നോവൽ [2]
 • പ്രവാഹങ്ങൾ
 • ചുവന്ന സന്ധ്യ
ചെറുകഥ
 • രാഗവും താളവും[2]
 • കർമകാണ്ഡം
ഓർമ്മക്കുറിപ്പുകൾ

പുരസ്​കാരങ്ങൾതിരുത്തുക

 • ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[3]
 • കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ് (അത്ഭുത നീരാളി -1994)[4]
 • കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌[5]
 • എസ്‌.പി.സി.എസ്‌. അവാർഡ്‌
 • ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡ്
 • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കായി നൽകുന്ന സി..ജി.ശാന്തകുമാർ പുരസ്കാരം(2012)

അവലംബംതിരുത്തുക

 1. http://www.keralasahityaakademi.org/ml_aw13.htm
 2. 2.0 2.1 2.2 കെ എൻ സനിൽ (ആഗസ്റ്റ് 24, 2014). "കുഞ്ഞുകഥകളുടെ മുത്തച്ഛന് ഇത് പിറന്നാൾ സമ്മാനം" (പത്രലേഖനം). ദേശാഭിമാനി. മൂലതാളിൽ നിന്നും 2014-08-26 11:26:48-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ആഗസ്റ്റ് 26, 2014. Check date values in: |accessdate=, |date=, |archivedate= (help)
 3. "കെ.വി. രാമനാഥനും ഇന്ദു മേനോനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. ശേഖരിച്ചത് 23 ഓഗസ്റ്റ് 2014.
 4. http://www.keralasahityaakademi.org/ml_aw13.htm
 5. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=803
"https://ml.wikipedia.org/w/index.php?title=കെ.വി._രാമനാഥൻ&oldid=2446964" എന്ന താളിൽനിന്ന് ശേഖരിച്ചത്