സ്വാതന്ത്രസമര സേനാനിയും, പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമാണ്‌ കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് രയരപ്പൻ എന്ന കെ.പി.ആർ. രയരപ്പൻ. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, എ.കെ.ജി. , ഇ.എം.എസ് , ഇ.കെ. നായനാർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നേതാവാണ്. പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി.ആർ. ഗോപാലന്റെ സഹോദരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

ജീവിതരേഖ

തിരുത്തുക

1911 ജൂൺ 15-ന് ഏറമ്പാല രയരപ്പൻ നായനാരുടെയും കുന്നത്ത് പുതിയവീട്ടിൽ പാട്ടിയമ്മയുടെയും മകനായി ഇന്നത്തെ കണ്ണൂർ ജില്ലയിലെ കല്ല്യാശേരിയിൽ ജനനം. 2007 മേയ് 9- ന് അന്തരിച്ചു. കെ.പി.ആർ. ഗോപാലൻ ജ്യേഷ്ഠനും സ്പോർട്സ് ലേഖകൻ കെ.പി.ആർ. കൃഷ്ണൻ അനുജനുമായിരുന്നു. തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത്. 42 വർഷത്തോളം പാപ്പിനിശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.

കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിനൊപ്പം കർഷക അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതോടെ ശ്രദ്ധ നേടിയ രയരപ്പൻ അവകാശസമരങ്ങളുടെ ഭാഗമായി നിരവധി തവണ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മനോരമയിൽ നിന്ന്

"https://ml.wikipedia.org/w/index.php?title=കെ.പി.ആർ._രയരപ്പൻ&oldid=4286455" എന്ന താളിൽനിന്ന് ശേഖരിച്ചത്