കേരളത്തിലെ ഒരു മുസ്ലിം മതപണ്ഡിതനും സംഘാടകനും വിദ്യാഭ്യാസ പ്രചാരകനും വാഗ്മിയുമായിരുന്നു കെ.ടി. മാനു മുസ്‌ലിയാർ എന്നറിയപ്പെട്ടിരുന്ന കെ.ടി. മുഹമ്മദ് മുസ്‌ലിയാർ. സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ ജോയ്ന്റ് സെക്രട്ടറിയും മുശാവറ(കൂടിയാലോചന സമിതി) അംഗവുമായിരുന്ന അദ്ദേഹം 2009 ഫെബ്രുവരി 1-ന്‌ കോഴിക്കോട് വെച്ച് മരണമടഞ്ഞു[1].

കെ.ടി. മാനു മുസ്‌ലിയാർ
Manu musaliyar.jpg
ജനനം1934
മരണം1 ഫെബ്രുവരി 2009
തൊഴിൽഇസ്ലാമിക പണ്ഡിതൻ

ജീവിതരേഖതിരുത്തുക

1932 ൽ മലപ്പുറം ജില്ലയിൽ പെടുന്ന കരുവാരക്കുണ്ടിലെ കണ്ണത്ത് ആണ്‌ ജനനം. പിതാവ്;കുഞ്ഞാറ. മതാവ്:ഇത്തിക്കുട്ടി. നന്നേ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു മനുമുസ്ല്യാരുടെ കുട്ടിക്കാലം. അതിനാൽ നാലാംക്ലാസ് വരെ മാത്രമേ സ്കൂൾ വിദ്യാഭ്യാസം നേടാൻ കഴിഞൊള്ളൂ. അതിൽ പിന്നെ കരുവാരക്കുണ്ടിലെ പള്ളിദർസിൽ (മുസ്ലിം പള്ളികളിൽ നടത്തപ്പെടുന്ന മതപഠനം) ചേർന്നു. ഉപരിപഠനം വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തിൽ[2].

ഉപരിപഠനം പൂർത്തിയാക്കി 1957 ൽ ഇരിങ്ങാട്ടിരിയിൽ ഖാദിയും മുദർ‌രിസ്സുമായി(ദർസിൽ അദ്ധ്യാപകൻ). കേരളത്തിലെ പ്രമുഖ മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉയർന്ന പണ്ഡിതനായിരുന്നു കെ.ടി മാനുമുസ്ല്യാർ. ഭിന്നവീക്ഷണം പുലർത്തുന്ന പണ്ഡിതന്മാരെ പോലും ബഹുമാനത്തോടെയാണ്‌ അദ്ദേഹം കണ്ടത്[2]. നല്ല ഒരു കവിയും ഗദ്യകാരനുമായിരുന്നു അദ്ദേഹം. "ജീവിതത്തിന്റെ കൈയൊപ്പുകൾ" എന്ന പേരിൽ ആത്മകഥയും അദ്ദേഹം എഴുതി. കരുവാരക്കുണ്ടിലെ ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ മാനുമുസ്ല്യാരുടെ നേതൃത്വത്തിൽ വളർന്നുവന്ന സ്ഥാപനമാണ്‌. പെരിന്തൽമണ്ണയിലെ സമസ്ത സ്ഥാപനമായ എം.ഇ.എ. എൻ‌ജിനിയറിംഗ് കോളേജിന്റെ ജനറൽ കൺ‌വീനറുമായിരുന്നു അദ്ദേഹം[2].

പുറംകണ്ണിതിരുത്തുക

കെ.ടി മാനു മുസ്‌ലിയാരെ കുറിച്ച് ഖാസി സി.എം അബ്ദുല്ല മൌലവി ചെമ്പരിക്ക അനുസ്മരിക്കുന്നു. link not working

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.ടി._മാനു_മുസ്‌ലിയാർ&oldid=3250154" എന്ന താളിൽനിന്ന് ശേഖരിച്ചത്