കെ.ജെ. ജോർജ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

2013 മുതൽ 2015 വരെ കർണാടക ആഭ്യന്തര വകുപ്പ്[1] മന്ത്രിയായിരുന്ന [2]കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കെ.ജെ.ജോർജ്.(ജനനം: 24 ഓഗസ്റ്റ് 1949) അഞ്ച് തവണ വീതം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയും നിയമസഭാംഗവുമായ ജോർജ് നിലവിൽ 2008 മുതൽ സർവജ്ഞനനഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കർണാടക പി.സി.സിയുടെ ജനറൽ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള എ.ഐ.സി.സി അംഗവുമാണ്. നിലവിൽ 2023 മെയ് 20 മുതൽ ഊർജവകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി തുടരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയായ കെ.സിദ്ധരാമയ്യയുടെ വിശ്വസ്ഥനായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.[3][4][5][6]

കെ.ജെ.ജോർജ്
നിയമസഭാംഗം, കർണാടക
ഓഫീസിൽ
2023, 2018, 2013, 2008, 1989, 1985
മണ്ഡലം
  • സർവജ്ഞനഗർ(2023,2018, 2013,2008)
  • ഭാരതിനഗർ(1989,1985)
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
2013-2015
മുൻഗാമിആർ.അശോക
പിൻഗാമിജി.പരമേശ്വര
സംസ്ഥാന ഊർജ വകുപ്പ് മന്ത്രി
ഓഫീസിൽ
2023-തുടരുന്നു
മുൻഗാമിവി.സുനിൽകുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം
കേളചന്ദ്ര ജോസഫ് ജോർജ്

(1949-08-24) 24 ഓഗസ്റ്റ് 1949  (75 വയസ്സ്)
ചിങ്ങവനം, കോട്ടയം ജില്ല, കേരള
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1968-1994, 1999-മുതൽ)
  • കർണാടക കോൺഗ്രസ് പാർട്ടി(1994-1996)
  • കർണാടക വികാസ് പാർട്ടി(1998-1999)
പങ്കാളിസുജ
കുട്ടികൾ2
വെബ്‌വിലാസംhttps://kjgeorge.com/about/
As of ഏപ്രിൽ 22, 2023
ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ്

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ ചിങ്ങവനം എന്ന ഗ്രാമത്തിൽ കെ.ചാക്കോ ജോസഫിൻ്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24ന് ജനനം. 1960-ൽ കർണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോർജിൻ്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുംപേട്ട ഗവ.ജൂനിയർ കോളേജിൽ നിന്നും പ്രീഡിഗ്രി നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെയാണ് ജോർജിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1994-ൽ കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.ബംഗാരപ്പക്കൊപ്പം കോൺഗ്രസ് വിട്ടെങ്കിലും 1999-ൽ കോൺഗ്രസ് പാർട്ടിയിൽ തിരികെയെത്തി. യുവജന സംഘടനയായ യൂത്ത് കോൺഗ്രസിലൂടെ പാർട്ടിയിലെത്തിയ ജോർജ് കർണാടക പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം , സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 1968 : കോൺഗ്രസ് പാർട്ടി അംഗം
  • 1969 : ബ്ലോക്ക് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്, ഗോനിക്കോപ്പൽ ടൗൺ
  • 1971-1972 : മണ്ഡലം പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്, വിരാജ്പേട്ട താലൂക്ക്
  • 1972-1973 : ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കൂർഗ് ജില്ലാ
  • 1975-1978 : സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ്, കർണാടക
  • 1978-1979 : സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കർണാടക
  • 1979-1982 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, കർണാടക
  • 1982-1985 : അഖിലേന്ത്യ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
  • 1982-1985 : കർണാടക പി.സി.സി, ജനറൽ സെക്രട്ടറി
  • 1985 : നിയമസഭാംഗം, ഭാരതിനഗർ(1)
  • 1985-1989 : കോൺഗ്രസ്, നിയമസഭാകക്ഷി-സെക്രട്ടറി
  • 1989 : നിയമസഭാംഗം, ഭാരതിനഗർ(2)
  • 1989-1990 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1990- 1994 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1994 : കോൺഗ്രസ് പാർട്ടി വിട്ടു
  • 1994 : ഭാരതിനഗറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 1999 : കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി
  • 2008 : നിയമസഭാംഗം, സർവജ്ഞനഗർ(3)
  • 2013 : നിയമസഭാംഗം, സർവജ്ഞനഗർ(4)
  • 2013-2015 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
  • 2015-2016 : സംസ്ഥാന നഗര വികസനകാര്യ വകുപ്പ് മന്ത്രി
  • 2018 : നിയമസഭാംഗം, സർവജ്ഞനഗർ(5)
  • 2018-2019 : സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി
  • 2023 : നിയമസഭാംഗം, സർവജ്ഞനഗർ(6)[7]
  • 2023-തുടരുന്നു : സംസ്ഥാന ഊർജ വകുപ്പ് മന്ത്രി

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : സുജ ജോർജ്
  • മക്കൾ :
  • റാണാ
  • റനിത
"https://ml.wikipedia.org/w/index.php?title=കെ.ജെ._ജോർജ്&oldid=4120209" എന്ന താളിൽനിന്ന് ശേഖരിച്ചത്