കെ.ജി. രാഘവൻനായർ
മലയാളത്തിൽ വിശുദ്ധ ഖുർആന് കാവ്യാവിഷ്കാരം നൽകിയ കവിയാണ് കെ.ജി. രാഘവൻ നായർ[1] (1911 നവംബർ 30- 2013 ഒക്ടോബർ 26). പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ജനിച്ചു. ഡിഫൻസ് എക്കൌണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് കരിമ്പിൽ കളത്തിൽ താമസമാക്കിയ അദ്ദേഹം[2], 2013 ഒക്ടോബർ 26-ന് അന്തരിച്ചു[3].
കൃതികൾ
തിരുത്തുകഅമൃതവാണി (ഐ.പി.എച്ച്), ക്രൈസ്തവ ദർശനം, നബി ചരിത്രം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്[4]. കവിതയിലും ആശയത്തിലും മികവ് പുലർത്തുന്ന കൃതിയെന്ന് പ്രൊഫ. എസ്. ഗുപ്തൻ നായർ[1] അഭിപ്രായപ്പെട്ട അമൃതവാണിക്ക് മലയാളത്തിൽ സ്വീകാര്യത ലഭിച്ചു. എം.എസ്.എസ്സിന്റെ സി.എൻ. അഹ്മദ് മൗലവി എൻഡോവ്മെന്റ് പുരസ്കാരം, എസ്.എ.എം. കരീം പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം എന്നിവ ലഭിച്ചു[3].
അവലംബം
തിരുത്തുക- ↑ 1.0 1.1 P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 117. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
- ↑ "വാർത്ത". മലയാള മനോരമ ദിനപത്രം. 2013 ഒക്ടോബർ 28. Retrieved 2013 ഒക്ടോബർ 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 3.0 3.1 "വാർത്ത". മാധ്യമം ദിനപത്രം. 2013 ഒക്ടോബർ 27. Retrieved 2013 ഒക്ടോബർ 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "വാർത്ത". മാതൃഭൂമി ദിനപത്രം. 2013 ഒക്ടോബർ 28. Archived from the original on 2013-10-28. Retrieved 2013 ഒക്ടോബർ 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)