കെ.കെ. കൃഷ്ണകുമാർ
ശാസ്ത്ര ലേഖകൻ,ഗാന രചയിതാവ് എന്നീ നിലകളിൽ പ്രശസ്തൻ. ഭാരത് ഗ്യാൻ വിഗ്യാൻ സമിതി (ബി.ജി.വി.എസ്) അഖിലേന്ത്യ പ്രസിഡന്റ്[1].കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി പത്രാധിപർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നോക്കിയിരുന്ന അദ്ദേഹം 2005 ൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വിരമിച്ചു . കേരള സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഡയറക്ടര്മാരിൽ ഒരാളായി (1990-91) പ്രവർത്തിച്ചു.
കെ.കെ.കൃഷ്ണകുമാർ | |
---|---|
ജനനം | 28 - 10- 1950 കിഴുമുറി , പട്ടാമ്പി , പാലക്കാട് ജില്ല |
വിദ്യാഭ്യാസം | എൻജിനീയറിങ്ങ് ബിരുദം, പത്രപ്രവർത്തനം ഡിപ്ലോമ |
തൊഴിൽ | കവി |
ജീവിതപങ്കാളി(കൾ) | എം എസ് ഏലിയാമ്മ |
കുട്ടികൾ | സീമ കൃഷ്ണകുമാർ |
മാതാപിതാക്ക(ൾ) | ശങ്കരൻ നായർ , പത്മിനി അമ്മ |
പ്രധാന കൃ തികൾ
തിരുത്തുക- വാഴ്വേ അറിവിയൽ (ശാസ്ത്രം ജീവിതം) -തമിഴ് ,തമിഴ് നാട് സയൻസ് ഫോറം പ്രസിദ്ധീകരിച്ചു
- ഇയർകൈ,സമുദായം ,വിജ്ഞാനം-(പ്രകൃതി,സമൂഹം,ശാസ്ത്രം)- തമിഴ്
- ഗുല്ലു ഗുടിയാകെ,നന്നേം ഗഗൻ മേം- ഹിന്ദി കവിതകൾ ,ബി.ജി.വി.എസ് പ്രസിദ്ധീകരിച്ചത്
- മഹച്ചരിതമാല 157,കാക്ക കലേൽക്കർ,ടെൻസിങ് നോർഗെ,ജിദ്ദു കൃഷ്ണമൂർത്തി,ഏ.എൽ.ബാഷാം
- മഹച്ചരിതമാല 19, ലെനിൻ,മാവോ
- കുട്ടികൾക്കൊരു കഥ പുസ്തകം- 1985 ൽ ദേശബന്ധു ചിൽഡ്രൺസ് ബുക്ക് ക്ലബ്ബ് പ്രസിദ്ധീകരിച്ചു
- മഹച്ചരിതമാല 2 ഐസക് ന്യൂട്ടൺ,ഐൻസ്റ്റീൻ
- വിശ്വമാനവൻ--കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- ആകാശയുദ്ധം--പുസ്തകപ്പൂമഴ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- ഒരു കുമിളക്കഥ--കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- ഹലോ ഹലോ- സയൻസ് ക്രീം പരമ്പരയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- മനുഷ്യൻ മനുഷ്യനായ കഥ- ചിന്ത പബ്ലിഷേർസ് പ്രസിദ്ധീകരിച്ചു [2]
- ശാസ്ത്രം ജീവിതം [3]-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,ചിന്ത പബ്ലിഷേർസ്
- പ്രകൃതിക്കായി ഒരപേക്ഷ [4]ചിന്ത പബ്ലിഷേർസ്
- പ്രകൃതി,സമൂഹം ,ശാസ്ത്രം-1978,79,80,81,82,87,88 എന്നീ വർഷങ്ങളിൽ പതിപ്പുകൾ ഇറങ്ങി,ഇംഗ്ളീഷ്,ഒറിയ,മറാഠി ,ഹിന്ദി,തമിഴ്,ഗുജറാത്തി,കന്നട,തെലുഗു,പഞ്ചാബി,എന്നീ ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെട്ടു.
- പ്രകൃതിക്കായ് ഒരപേക്ഷ-സിയാറ്റിൻ മൂപ്പന്റെ കത്തിനെ ആധാരമാക്കി തയ്യറാക്കിയത്.
- മുറിവുണക്കുന്നവർ-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,ചിന്ത പബ്ലിഷേർസ്
- കിങ്ങിണിക്കാട് -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- നമ്മുടെ വാനം (കവിതകൾ, ഗാനങ്ങൾ) -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- ഒരു കഥയുടെ തുടക്കം- ഡി.സി.ബുക്ക്സ് പ്രസിദ്ധീകരണം
- ഒരു സ്നേഹ ഗാഥ -ഡി.സി.ബുക്ക്സ് പ്രസിദ്ധീകരണം
- Nature, Society and Science AIPSN, New Delhi
- ഉത്തരത്തിന് കാത്തുനിൽക്കാനാവാത്ത ചോദ്യങ്ങൾ (കവിതാ സമാഹാരം ) ഗോഡ് പബ്ലിഷെർസ് , തിരുവനന്തപുരം
വിവർത്തനങ്ങൾ
തിരുത്തുക- വൈരുദ്ധ്യാത്മക ഭൗതികവാദം- ജെ.ഡി ബർണാൽ,ചിന്ത പബ്ലിഷേർസ്
- ജീവിത വിദ്യാലയം -ഡോ. അഭയ് ഭാങ്, ചിന്ത പബ്ലിഷേർസ്
- സൂര്യനും അമ്പിളിയും-വർഷ ദാസ്, National Book Trust, New Delhi
- മുത്തിയമ്മ തുന്നുമ്പോൾ, യൂറി ഓർലേവ്, National Book Trust, 2000
- ടിൽടിലിന്റെ സാഹസങ്ങൾ-സ്വപ്നാ ദത്ത, National Book Trust, New Delhi
- ചൈനയുടെ സുദീർഘ വിപ്ലവം- 1978 ൽ ചിന്ത പബ്ലിഷേർസ് പ്രസിദ്ധീകരിച്ചു
- കുഞ്ഞു കളിപ്പാട്ടങ്ങൾ- അരവിന്ദ് ഗുപ്ത, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- തത്തമ്മ- രബീന്ദ്രനാഥ് ടാഗോർ-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- നന്മമരം-ഷെൽ സില്വർസ്റ്റൈൻ- -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- ആരാണാരാണാൺകുട്ടി?,ആരാണാവോ പെൺകുട്ടി?- കമലാഭസിൻ-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- കുഞ്ഞികുഞ്ഞി മുയൽ-റോബർട്ട് ക്രൗസ്,-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- കുഴലൂത്തുകാരൻ- സഫ്ദർ ഹാശ്മി, പുരോഗമന കലാ സാഹിത്യ സംഘംപ്രസിദ്ധീകരണം
- പുസ്തകങ്ങൾക്കുണ്ട് പറയാൻ -സഫ്ദർ ഹാശ്മി പുരോഗമന കലാ സാഹിത്യ സംഘംപ്രസിദ്ധീകരണം
- ഹോളി-സഫ്ദർ ഹാശ്മി പുരോഗമന കലാ സാഹിത്യ സംഘംപ്രസിദ്ധീകരണം
- പൂന്തോപ്പിൽ-സഫ്ദർ ഹാശ്മി പുരോഗമന കലാ സാഹിത്യ സംഘംപ്രസിദ്ധീകരണം
- കറുപ്പിന്റെ ഗർജ്ജനം-അർണ ബോൺതെംസ്,ചിന്ത പബ്ലിഷേർസ്
- പാരിസ് കമ്യുണിൻറെ ദിനങ്ങൾ (നാടകം) ബെര്തോൾട് ബ്രെഹ്ത്, ചിന്ത പബ്ലിഷേർസ്
- മാനവസത്ത-അധ്വാനവർഗ്ഗത്തിന്റെസൗന്ദര്യ ശാസ്ത്രത്തിനൊരാമുഖം-ജോർജ്ജ് തോംസൺ,ചിന്ത പബ്ലിഷേർസ്
- മാന്ത്രികന്റെ അത്താഴവിരുന്ന്-(അവലംബിത കഥ)-ജെ.ബി.എസ്.ഹാൽഡേൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
- മാർക്സിസവും ബുദ്ധിജീവികളും-ഒരു സംഘം ലേഖകർ,ചിന്ത പബ്ലിഷേർസ്,
- അഗ്നിസ്ഫുലിങങ്ങൾ-അരവിന്ദ് ഗുപ്ത,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
- ഗലീലിയോ, ഒരു ജീവിതകഥ-ബെർത്തോൾഡ് ബ്രെഹ്റ്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഏഡിറ്റ് ചെയ്തവ
തിരുത്തുക- പാതിയാകാശത്തിന്നുടമകൾ- കവിതാസമാഹാരം,-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
- എന്തുകൊണ്ട്,എന്തുകൊണ്ട്,എന്തുകൊണ്ട്? (ഒന്നാം പതിപ്പ് ),കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പുരസ്കാരങ്ങൾ
തിരുത്തുക1988ലെ ചെറുകാട് അവാർഡ് ശാസ്ത്രം ജീവിതം എന്ന ബാലസാഹിത്യം കൃതിക്ക് ലഭിച്ചു.
1988 ലെ NCERT ബാലസാഹിത്യ അവാർഡ് കിങ്ങിണിക്കാട് എന്ന കൃതിക്ക് ലഭിച്ചു.
2008ൽ നമ്മുടെ വാനം എന്ന കൃതിക്ക് ബാലസാഹിത്യ അവാർഡ്
- ↑ name="test1">[1] Archived 2012-04-15 at the Wayback Machine. ബി.ജി.വി.എസ്
- ↑ http://www.pusthakakada.com/229_[പ്രവർത്തിക്കാത്ത കണ്ണി] പുസ്തകക്കട.
- ↑ name="test1">http://www.pusthakakada.com/229_[പ്രവർത്തിക്കാത്ത കണ്ണി] പുസ്തകക്കട.
- ↑ name="test1">http://www.pusthakakada.com/229_[പ്രവർത്തിക്കാത്ത കണ്ണി] പുസ്തകക്കട.