കെ.എ. ബാലൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.എ. ബാലൻ (01 മാർച്ച് 1921 - 08 നവംബർ 2001). അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1]
കെ.എ. ബാലൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.ആർ. വിജയൻ |
മണ്ഡലം | വടക്കേക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 10, 1921 |
മരണം | 8 നവംബർ 2001 | (പ്രായം 80)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കെ.എ. ബാലൻ 1950ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.