ഒടിഞ്ഞ അസ്ഥികൾ കൂട്ടിയോജിച്ച് ഉറപ്പിച്ച് നിർത്താൻ ഉപയോഗിക്കുന്ന നേർത്ത സ്റ്റെയിൻലെസ്സ് സ്റ്റീൽ കമ്പിയാണ് കിഷ്നർ വൈർ (Kirschner wire /K-wire) അഥവാ കെ-വൈർ. 1909ൽ ആദ്യമായി ഈ വിദ്യ പ്രയോഗിച്ച ജർമ്മൻ സർജനായിരുന്ന മാർട്ടിൻ കിഷ്നർ ആണ് ഇതിന്റെ ഉപജ്ഞാതാവ്.  ഇന്ന് മൃഗങ്ങളിലും മനുഷ്യരിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ത്വക്കിലൂടെ ഡ്രിൽ ഉപയോഗിച്ച് പിരിച്ച് കയറ്റുകയാണ് സാധാരണ ചെയ്യാറുള്ളത്. വിട്ടുമാറിയ അസ്ഥി കഷണങ്ങളെ ഒന്നിപ്പിച്ച് ഉറപ്പിക്കുകയാണ് ഇതിന്റെ ധർമ്മം.

ഒടിഞ്ഞ കൈയ്യക്ക് ഇട്ടിരിക്കുന്ന കെ-വയർ എക്സ്റേയിൽ
കണങ്കൈയിൽ പൊട്ടൽ നികത്താൻ ഉപയോഗിക്കുന്ന കെവൈർ

ശസ്ത്രക്രിയാ സന്ദർഭങ്ങൾ

തിരുത്തുക
  • കെ-വൈറുകൾ ഏറയും താൽക്കാലികമാണ്. അസ്ഥികൾ ഉറച്ചുകഴിഞ്ഞാൽ അവ ഊരി മാറ്റപ്പെടുന്നു.സാധാരണ ഗതിയിൽ നാല് ആഴ്ചകൾക്ക് ശേഷമാണ് അവ മാറ്റപ്പെടുന്നത് [1]
  •  ഒടിഞ്ഞു മാറിയ കഷണങ്ങൾ ചെറുതാണെങ്കിൽ കെ-വൈറുകൾ അനുയോജ്യമാണ്. നീണ്ട അസ്ഥികളിൽ അസ്ഥി നാളത്തിൽ കടത്തിയും ഇവ നിക്ഷേപ്പിക്കുന്നു (intra medullary fixation).
  •  ഒന്നിലധികം കെ വൈയുറുകൾ വേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാവും അത്തരം അവസരങ്ങളിൽ ഈ കെ വൈറുകളെ കൂട്ടിമുറുക്കാൻ മറ്റൊരു നൂൽ കമ്പി വരിയുന്നു. ഇതിനു ടെൻഷൻ ബാൻഡ് വൈറിംഗ് (Tension band wiring) എന്നു പറയുന്നു.കാൽമുട്ടിന്റെയും കൈമുട്ടിന്റെയും ഒടിവുകൾ ഇപ്രകാരം നികത്തുക പതിവാണ് 
  • അസ്ഥി ചലനം താൽകാലികമായി ഇല്ലാതാക്കാനുള്ള ഒരു ഉപാധികൂടിയാണ് കെ-വൈർ ശസ്ത്രക്രിയ.(temporary immobilization)

അപായ സാധ്യതകൾ

തിരുത്തുക
  • ത്വക്കില്ലുടെ കടത്തി അസ്ഥിക്കുള്ളിൽ കമ്പി നിക്ഷേപിക്കുന്ന ഈ പ്രക്രിയയിൽ ത്വിക്കിൻ പുറത്തുള്ള രോഗാണുക്കൾ അസ്ഥിയിലേക്ക് പടരാനുള്ള  സാധ്യത നിലനിൽകുന്നു.
  • കെ-വൈറുകൾ വളയുകയോ ഒടിഞ്ഞു പോവുകയോ ചെയ്തേക്കാം. [2]
  •   ചലനം കൂടുതലുള്ള അസ്ഥി ഭാാഗങ്ങളിൽ കെ-വൈറിനു ഇളക്കമോ സ്ഥാന മാറ്റമോ സംഭവിക്കാൻ സാധ്യതയുണ്ട്.
  • വലിയ സ്ഥാനഭ്രംശമാണ് (Migration of K-wires) സംഭവിക്കുന്നതെങ്കിൽ കെ വൈറുകൾക്ക് മറ്റ് അവയവങ്ങളെ തുളയ്ക്കാം. ധമനികൾ, പേശികൾ, ഹൃദയം, ശ്വാസകോശം തുടങ്ങിയവയ്ക്ക് ക്ഷതമേൽക്കാം ,[3] [4] .[5]
  1. http://sussexhandsurgery.co.uk/downloads/surgery/hand/K%20wire%20fixation%20of%20hand%20fractures.pdf
  2. "Finsen V, Hofstad M, Haugan H. A rare complication in scaphoid pseudoarthrosis: intraarticlar migration and breaking of Kirschner wire". Injury. 38 (8): 988–9. August 2007. doi:10.1016/j.injury.2007.04.011. PMID 17631883.
  3. Mitsuo Nakayama, MD; Masatoshi Gika, MD; Hiroki Fukuda, MD; Takeshi Yamahata, MD; Kohei Aoki, MD; Syugo Shiba, MD; Keisuke Eguchi, MD (2009). "Migration of a Kirschner Wire From the Clavicle Into the Intrathoracic Trachea". Ann Thorac Surg. 88 (2): 653–654. doi:10.1016/j.athoracsur.2008.12.093. PMID 19632433.
  4. Robert Mazet Jr. (1943). "Migration of a Kirschner Wire From the Shoulder Region Into the Lung:Report of Two Cases". Journal of Bone and Joint Surgery. 25 (2): 477–483. Archived from the original on 2008-07-24. Retrieved 2009-12-15.
  5. "Migrating Kirschner wire in the heart mimics acute coronary syndrome". Eur Heart J. 30 (7): 754. April 2009. doi:10.1093/eurheartj/ehn548. PMID 19066210.
"https://ml.wikipedia.org/w/index.php?title=കെ-വൈർ_ശസ്ത്രക്രിയ&oldid=3775030" എന്ന താളിൽനിന്ന് ശേഖരിച്ചത്