ബ്രിട്ടീഷ്ചലച്ചിത്ര,ടെലിവിഷൻ സംവിധായകനാണ് കെന്നത്ത് ചാൾസ് ലോച്ച് എന്ന കെൻ ലോച്ച്. (ജ: 17 ജൂൺ 1936) ജോൺ ലോച്ചും വിവിയനുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. രണ്ടു തവണ കാൻ പുരസ്കാരം കരസ്ഥമാക്കിയ ലോകത്തിലെ ഒമ്പതു സംവിധായകരുടെ പട്ടികയിൽ ലോച്ച് ഇടം പിടിക്കുകയുണ്ടായി [1]

Ken Loach
ജനനം
Kenneth Charles Loach

(1936-06-17) 17 ജൂൺ 1936  (88 വയസ്സ്)
കലാലയംSt Peter's College, Oxford
സജീവ കാലം1962 – present
ജീവിതപങ്കാളി(കൾ)
Lesley Ashton
(m. 1962)
കുട്ടികൾ5

ചലച്ചിത്രരംഗത്ത്

തിരുത്തുക

ഐ, ഡാനിയൽ ബ്ലേക്ക് എന്ന ഏറ്റവും പുതിയ ചിത്രമാണ് ലോച്ചിനെ മികച്ച സിനിമയുടെ സംവിധായകനുള്ള ഗോൾഡൻ പാം പുരസ്കാരത്തിലേക്ക് നയിച്ചത്. ലോച്ചിന് പാം ഡി ഓർ ബഹുമതി ആദ്യം ലഭിച്ചത് 2006–ലാണ്. ബ്രിട്ടനോട് പൊരുതാനിറങ്ങുന്ന ഐറിഷ് പോരാളികളായ ഡോക്ടറിന്റെയും സഹോദരന്റെയും കഥ പറഞ്ഞ ദ് വിൻഡ് ദാറ്റ് ഷേക്ക്സ് ദ് ബാർലിയാണ് പുരസ്കാരത്തിന് ലോച്ചിനെ അർഹനാക്കിയത്.പുവർ കൗ ആണ് ആദ്യ ചലച്ചിത്രം. നെൽ ഡണ്ണുമായി ചേർന്ന് ലോച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചു. അടുത്ത ചിത്രമായ കെസ് പതിനഞ്ചുകാരനായ ബില്ലി കാസ്പറിന്റെ കഥ പറയുന്നു.[2] പതിന്നാല് വയസിനുള്ളിൽ കാണേണ്ട 50 ചലച്ചിത്രങ്ങളുടെ ഗണത്തിൽ ഈ സിനിമ ആദ്യ പത്തിൽ ഉൾപ്പെട്ടു. 1991 –ൽ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ റിഫ് റാഫിലും 2001– ൽ പുറത്തിറങ്ങിയ ദ് നാവിഗേറ്റേഴ്സിലും തൊഴിൽ അവകാശങ്ങളാണ് പ്രമേയം. സ്പാനിഷ് സിവിൽ യുദ്ധം പശ്ചാത്തലമാക്കിയുള്ള ലാൻഡ് ആൻഡ് ഫ്രീഡം, കുട്ടികളുടെ സാഹസികചിത്രമായ ബ്ലാക്ക് ജാക്ക് എന്നിങ്ങനെ ഫീച്ചർ ഫിലിമുകളുടെ നിര നീളുന്നു. ലുക്കിംഗ് ഫോർ എറിക് എന്ന ചിത്രം ഒരു ഫുട്ബോൾ ഹാസ്യചിത്രമാണ്.

പുറംകണ്ണികൾ

തിരുത്തുക
  1. "Ken Loach wins the 2016 Palme d'Or cementing his place in the festival's pantheon of great directors". The Telegraph. Retrieved 22 May 2016.
  2. A selection of the favourite British films of the 20th century Archived 14 May 2012 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കെൻ_ലോച്ച്&oldid=3988226" എന്ന താളിൽനിന്ന് ശേഖരിച്ചത്