കെഡെൻലൈവ്

സ്വതന്ത്ര നോണ്‍ലീനിയര്‍ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വെയര്‍

കെഡിഇ, ക്യൂട്ടി, എംഎൽടി ഫ്രെയിംവർക്ക് എന്നിവ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഒരു നോൺലീനിയർ എഡിറ്ററാണ് കെഡെൻലൈവ് (കെഡിഇ നോൺലീനിയർ എഡിറ്റർ).[4][5] ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. 2002 ൽ ജാസൺ വുഡ്ഡാണ് ഈ പ്രോജക്റ്റ് തുടങ്ങിയത്. ഇപ്പോൾ ഒരു ചെറിയ ഡവലപ്പർടീമാണ് ഈ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്.[6]

Kdenlive
Kdenlive 17.04
Kdenlive 17.04
വികസിപ്പിച്ചത്KDE
Stable release
24.05.0[1] / മേയ് 30, 2024; 6 മാസങ്ങൾക്ക് മുമ്പ് (2024-05-30)
Preview release
18.08 (as an AppImage)[2] / 4 ജൂലൈ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-07-04)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++ (Qt, KF5)[3]
ഓപ്പറേറ്റിങ് സിസ്റ്റംLinux
Windows
OS X (source code only)
തരംVideo editing software
അനുമതിപത്രംGNU GPLv2+
വെബ്‌സൈറ്റ്www.kdenlive.org

കെഡെൻലൈവ് 15.04.0 പതിപ്പ് പുറത്തിറക്കിയതോടെ കെഡെൻലൈവ് ഔദ്യോഗിക കെഡിഇയുടെ ഭാഗമായി മാറി.

ലിനക്സ്, ഫ്രീബിഎസ്ഡി, മൈക്രോസോഫ്റ്റ് വിന്റോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന പാക്കേജുകൾ ലഭ്യമാണ്. കെഡെൻലൈവിന്റെ സ്രോതസ്സ് ഗ്നൂ സാർവ്വജനിക അനുമതി പത്രം വെർഷൻ 2 ഓ പിന്നീടുള്ള വെർഷനുകളോ പ്രകാരം ലഭ്യമാണ്.

 
കെഡെൻലൈവ് വീഡിയോ ഇഫക്ട്സ്

എംഎൽടി, ഫ്രിയോർ ഇഫക്ട്സ്, സോക്സ്, എൽഎഡിഎസ്പിഎ തുടങ്ങിയ ലൈബ്രറികൾ കെഡെൻലൈവ് ഉപയോഗിക്കുന്നു. എഫ്എഫ്എംപിഇജിയും ലിബ്എവിയും പിൻതുണക്കുന്ന എല്ലാ ഫോർമാറ്റുകളും കെഡെൻലൈവും പിൻതുണയ്ക്കുന്നുണ്ട്(വെബ്എം, ക്യുക്ടൈം, എവിഐ, ഡബ്ലിയുഎംവി, എംപിഇജി, ഫ്ലാഷ് വീഡിയെ തുടങ്ങിയ ഫോർമാറ്റുകൾ). ഇത് 4:3, 16:9 എന്നീ ആസ്പെക്ട് അനുപാതങ്ങളെയും പിൻതുണയ്ക്കുന്നു. പിഎഎൽ, എൻടിഎസ്സി, വിവിധ എച്ഡി സ്റ്റാൻേഡുകൾ (എച്ഡിവിയും എവിഎച്ഡിയും) എന്നിവയും പിൻതുണയ്ക്കുന്നു. ‍ഡിവി ഉപകരണങ്ങളിലേക്കോ ഡിവിഡിയിലേക്കോ നേരിട്ട് വീഡിയോ കയറ്റുമതി ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. വിവിധ അദ്ധ്യായങ്ങളായി വീഡിയോ തിരിക്കാനും മെനുകൾ നിർമ്മിക്കാനും ഇതിൽ സാധിക്കും.[8][9]

  • പരിധിയില്ലാത്ത ഓഡിയോ വീഡിയോ ട്രാക്കുകളോടെ മൾടി-ട്രാക് എഡിറ്റിംഗ് സപ്പോർട്ട്.
  • വീഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, ടെക്സ്റ്റ് ക്ലിപ്പുകൾ, ഇമേജ് ക്ലിപ്പുകൾ എന്നിവ സൃഷ്ടിക്കുന്നതിനും നീക്കം ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും ഇല്ലാതാക്കുന്നതിനും ഉള്ള വിവിധ ഉപകരണങ്ങൾ. കൂടാതെ സ്വന്തമായി ഒരു തലക്കെട്ട് എഡിറ്ററും ഇതിലുണ്ട്.
  • കീബോർഡ് ഷോർട്ട്കട്ടുകൾ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള ലേഔട്ട്.
  • വൈവിധ്യമാർന്ന അനേകം ഇഫക്ടുകളും ട്രാൻസിഷനുകളും. സാധാരണ ഇഫക്റ്റുകൾ, നോർമലൈസേഷൻ, സ്റ്റേജ് മാറ്റം, പിച്ച് മാറ്റം, ലിമിറ്റിംഗ്, വോളിയം അഡ്ജസ്റ്റ്മെന്റ്, റിവേബ്, ഇക്വലൈസർ ഫിൽട്ടറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മാസ്കിങ്, ബ്ലൂ സ്ക്രീൻ, ഡിസ്റ്റോർഷൻസ്, റൊട്ടേഷനുകൾ, കളർ ടൂളുകൾ, മങ്ങിക്കൽ, ഓബ്സ്കറിംഗ് തുടങ്ങിയവയ്ക്കുള്ള ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.
  • ഇഷ്ടാനുസൃത ഇഫക്റ്റുകളും ട്രാൻസിഷനുകളും ചേർക്കുന്നതിനുള്ള കഴിവ്.
  • പ്രധാന പ്രക്രീയ തടസ്സപ്പെടുത്താതെ റെൻഡറിംഗ് നടത്താനുള്ള ഓപ്ഷൻ. ഇത് നിറുത്തിവയ്ക്കാനും പുനരാരംഭിക്കാനുമുള്ള സൗകര്യം.
  • കെഡെൻലൈവ് ബിൽഡർ വിസാർഡ് എന്ന പ്രത്യേക സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വെർഷനും അതിന്റെ ഡിപ്പന്റൻസികളും ബിൽഡ്ചെയ്യാനും പരിശോധിക്കാനും സാധിക്കും. കൂടാതെ പ്രശ്നങ്ങൾ ബഗ് ട്രാക്കർ ഉപയോഗിച്ച് അറിയിക്കാനും കഴിയും.[10]

ചരിത്രം

തിരുത്തുക

2002-ൽ ജാസൺ വുഡ് ആണ് ഈ പ്രോജക്റ്റ് ആരംഭിച്ചത്. പിന്നീട് കെ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോം 4ലേക്ക് കെ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോം 3 ൽ (ഈ പതിപ്പ് എംഎൽടിക്ക് വേണ്ടിയല്ല നിർമ്മിച്ചത്) നിന്നും കെ‍ഡെൻലൈവിന്റെ ന്റെ വികസനം മാറ്റുകയും കെഡെൻലൈവ് പൂർണ്ണമായ തിരുത്തിയെഴുത്തിന് വിധേയമാക്കുകയും ചെയ്തു. 2008 നവംബർ 12-ന് പുറത്തിറക്കിയ കെഡെൻലൈവ് 0.7- നൊപ്പം ഈ പ്രക്രീയ പൂർത്തിയായി.[11] 2014 ഒക്ടോബർ 1-ന് പുറത്തിറക്കിയ കെഡെൻലൈവ് 0.9.10 അവസാനത്തെ കെഡിഇ 4 റിലീസ് ആയിരുന്നു.

2014 ൽ കെഡിഇ പ്രൊജക്റ്റിലേക്കും അതിന്റെ അടിസ്ഥാന സൗകര്യത്തിലേക്കും മാറാനുള്ള പദ്ധതി കെഡെൻലൈവ് ആരംഭിച്ചു.[12] കെഡിഇ ആപ്ലിക്കേഷൻ 5 ന്റെ 2015.04.0 റിലീസോടെ കെഡിഇ ഫ്രെയിംവർക്ക് 5 ലേക്കുള്ള പോർട്ട് പൂർത്തിയാക്കി.[13] കെഡിഇയിലേയ്ക്കുള്ള മാറ്റം തുടരുന്നു. [14]

2017 ന്റെ തുടക്കത്തിൽ പ്രോഗ്രാമിനെ പുനർനിർമ്മിക്കുന്നതിനായി ഡവലപ്പ്മെന്റ് സംഘം പ്രവർത്തിച്ചുതുടങ്ങി. 2017 ജൂണിൽ ആദ്യ പ്രിവ്യൂ ലഭ്യമായി.[15]  2017 ഡിസംബറിൽ, ആദ്യ ഉപയോഗപ്രദമായ പ്രിവ്യൂ പുറത്തിറക്കി.[16]

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Kdenlive 18.04.1 released - Kdenlive". kdenlive.org. Retrieved 27 May 2018.
  2. "Kdenlive: test the future". kdenlive.org. Retrieved 1 August 2018.
  3. "The Kdenlive Open Source Project on Open Hub". Black Duck Software. Retrieved 1 August 2018.
  4. {{cite news}}: Empty citation (help)
  5. {{cite news}}: Empty citation (help)
  6. "Kdenlive / Libre Video Editor". kdenlive.org. Retrieved 1 August 2018.
  7. "Features". kdenlive.org. Retrieved 1 August 2018.
  8. Wikibooks:Kdenlive/What Kdenlive is
  9. "KDE Commit-Digest - 12th October 2008". KDE.org. 12 October 2008. Archived from the original on 2013-11-10. Retrieved 1 August 2018.
  10. "Kdenlive Builder Wizard". Kde-apps.org. Archived from the original on 2015-09-07. Retrieved 2013-10-07.
  11. "Kdenlive 0.7 Released". Archived from the original on 2015-04-02. Retrieved 2018-08-08.
  12. "Granjow's blog - Randa meeting 2014". Archived from the original on 2015-04-17. Retrieved 2018-08-08.
  13. "Kdenlive to be released with KDE Applications 15.04". Archived from the original on 2015-03-21.
  14. "Kdenlive 15.04.0 released". Archived from the original on 2015-04-17. Retrieved 2018-08-08.
  15. "Kdenlive – refactoring preview and news". kdenlive.org. 20 June 2017. Retrieved 1 August 2018.
  16. "Kdenlive 17.12.0 released". kdenlive.org. 15 December 2017. Retrieved 1 August 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെഡെൻലൈവ്&oldid=4094677" എന്ന താളിൽനിന്ന് ശേഖരിച്ചത്