മദ്യപാനത്തിന്റെ ഫലമായുണ്ടാവുന്ന മന്ദതയാണ് ഹാങ് ഓവർ(ഇംഗ്ലീഷ് : Hangover). മദ്യം തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. [1]

ലക്ഷണങ്ങൾതിരുത്തുക

നിർജ്ജലീകരണം, തളർച്ച, തലവേദന, ഛർദ്ദി, ആലസ്യം, ദാഹം, വയറിളക്കം, അമിത വിയർക്കൽ, അടിക്കടിയുള്ള മൂത്രശങ്ക, പ്രകാശം, ശബ്ദം എന്നിവയോടുള്ള ഭയം എന്നിവയാണ് ലക്ഷണങ്ങൾ.

സ്ത്രീകളിലും പുരുഷന്മാരിലുംതിരുത്തുക

പുരുഷ ശരീരത്തിൽ കൂടുതൽ ജലാംശം ഉണ്ടെന്നതിനാൽ ഒരേ തരം മദ്യം ഒരേ അളവിൽ കഴിച്ചാൽ സ്ത്രീകളെയായിരിക്കും ഹാങ് ഓവർ കൂടുതലായി ബാധിക്കുക. ഈ ജലാംശം കഴിക്കന്ന മദ്യത്തെ നേർപ്പിക്കാൻ സഹായിക്കുന്നു. [1]

പ്രതിവിധികൾതിരുത്തുക

  • മദ്യപാനത്തിനു മുമ്പ് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാൽ ഹാങ് ഓവർ കുറയും.
  • മദ്യപാനത്തിന്റെ കൂടെ വെള്ളമോ, മറ്റ് ആൽക്കഹോൾ രഹിത പാനീയമോ കുടിക്കുന്നത് നിർജ്ജലീകരണം തടയുകയും, കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യും.

ഇതുംകാണുകതിരുത്തുക

  • മദ്യപിച്ച 4 യുവാക്കൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെക്കുറിച്ചുള്ള ഇംഗ്ലീഷ് ചലചിത്രം - ദി ഹാങ്ങ് ഓവർ II

അവലംബംതിരുത്തുക

  1. 1.0 1.1 "മാതൃഭൂമി ഹെൽത്തി ലിവിംഗ് സ്റ്റൈൽ". മൂലതാളിൽ നിന്നും 2011-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-22.
"https://ml.wikipedia.org/w/index.php?title=കെട്ട്_(മദ്യപാനം)&oldid=3629161" എന്ന താളിൽനിന്ന് ശേഖരിച്ചത്