കൃഷ്ണ ഇളമൺ
മലയാള സിനിമയിലെ ആദ്യകാല ശബ്ദലേഖകരിൽ പ്രമുഖനാണ് കൃഷ്ണൻ നമ്പൂതിരി എന്ന കൃഷ്ണ ഇളമൺ. എൺപതിലധികം സിനിമകൾക്ക് ശബ്ദലേഖനം നിർവഹിച്ചു.
കൃഷ്ണ ഇളമൺ | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 9, 2015 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശബ്ദലേഖകൻ |
അറിയപ്പെടുന്നത് | ശബ്ദലേഖകൻ |
ജീവിതപങ്കാളി(കൾ) | രാജേശ്വരി |
കുട്ടികൾ | സുരേഷ് ഇളമൺ ഗിരീഷ് ഇളമൺ സുഷമ |
ജീവിതരേഖ
തിരുത്തുകതിരുവല്ലയിൽ ഇളമൺ ഇല്ലത്ത് ജനിച്ചു. ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം കഴിഞ്ഞ് കൽക്കത്ത സർവ്വകലാശാലയിൽ ബി.എക്ക് ചേർന്നു. ശാന്തിനികേതനിൽ താമസിച്ചായിരുന്നു പഠനം. ബോംബെയിലെ ശ്രീ സൗണ്ട് സ്റ്റുഡിയോയിൽ പഠനാനന്തരം ചേർന്നു. ശബ്ദലേഖന രംഗത്തെ പ്രഗല്ഭരായ ചന്ദ്രകാന്ത് പാണ്ഡ്യ, എസ്.വി. പാട്ടീൽ, വി.എൻ. ശർമ്മ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 1943 ൽപൃഥ്വിരാജ് ചിത്രമായ ഫൂലിൽ സഹ ശബ്ദലേഖകനായി. ലൈല മജ്നു, ഇപ്റ്റയുടെ ധർത്തി കേ ലാൽ എന്നീ ചിത്രങ്ങളുടെയും ശബ്ദലേഖനം നിർവഹിച്ചു. തിരുവനന്തപുരത്തേക്കു മടങ്ങിയ അദ്ദേഹം, 1981 ൽ വിരമിക്കുന്നതു വരെ 30 വർഷത്തോളം മെരിലാന്റ് ചിത്രങ്ങളുടെ ശബ്ദലേഖനം നിർവഹിച്ചു.[1] 'കാലം മാറുന്നു' എന്ന ചിത്രത്തിൽ ഒ.എൻ.വി -ദേവരാജൻ ടീമിന്റെ ആദ്യത്തെ ചലച്ചിത്രഗാനവും റിക്കോർഡ് ചെയ്തതും കൃഷ്ണയാണ്.
ശബ്ദലേഖനം നിർവഹിച്ച സിനിമകൾ
തിരുത്തുക- പാടാത്ത പൈങ്കിളി (1957)
- രണ്ടിടങ്ങഴി (1958)
- ഭക്തകുചേല(1961)
- ശ്രീരാമ പട്ടാഭിഷേകം(1962)
- കാട്ടുമൈന (1963)
- സ്നാപക യോഹന്നാൻ (1963)
- കറുത്ത കൈ (1964 )
- ശ്രീ ഗുരുവായൂരപ്പൻ(1964)
- പട്ടുതൂവാല (1965 )
- കളിയോടം (1965 )
അവലംബം
തിരുത്തുക- ↑ "Sound recordist dead". www.thehindu.com. Retrieved 2015 ഓഗസ്റ്റ് 10.
{{cite web}}
: Check date values in:|accessdate=
(help)