കൃഷ്ണാദിയാശാൻ
ദളിതരുടെ സാമൂഹ്യോന്നമനത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകനാണ് കൃഷ്ണാദിയാശാൻ എന്നറിയപ്പെട്ടിരുന്ന കൃഷ്ണേതി. കൊച്ചി പുലയ മഹാസഭ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി. [1]
കൃഷ്ണാദിയാശാൻ | |
---|---|
ജനനം | |
മരണം | 1937 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹ്യ പ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുക1877 ഒക്ടോബർ ആറിന് എറണാകുളം ജില്ലയിലെ മുളവുകാട് തുരുത്തിലെ കല്ലച്ചംമുറി വീട്ടിൽ ചാത്തന്റെയും കാളിയുടെയും ആറാമത്തെ മകനായി കൃഷ്ണാദി ജനിച്ചു. പുലയസമുദായാംഗമായതിനാൽ അദ്ദേഹത്തിന് സ്കൂളിൽ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും സ്വകാര്യമായി സംസ്കൃതവും സംഗീതവും പഠിച്ചു. കൃഷ്ണാദി 1913 ഏപ്രിൽ ഒന്നിന് രൂപംകൊടുത്ത പ്രസ്ഥാനമാണ് കൊച്ചി പുലയ മഹാസഭ. ഇതിന്റെ മുന്നോടിയായി ഒരു യോഗംചേരാൻ സ്ഥലം ലഭിക്കാത്തതിനാൽ കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് യോഗം ചേർന്നത്. 1913 മെയ് 13-ന് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽവച്ച് പുലയമഹാസഭയുടെ ആദ്യയോഗം ചേർന്നു. സംഘടനാ പ്രവർത്തനങ്ങൾ നടത്തിയതിന് അദ്ദേഹം നിരവധി പ്രാവശ്യം മർദ്ദനത്തിനിരയായി. സ്വന്തം ജാതിക്കാരെ സംസ്കൃതം പഠിപ്പിക്കാൻ ശ്രമിച്ച അദ്ദേഹം കൃഷ്ണാദിയാശാനായി. ഹിന്ദുക്കളിൽപ്പെട്ടവർതന്നെയായ ദളിതർക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് കൃഷ്ണാദിയാശാനെ മതവിരോധിയാക്കി. ഹിന്ദുമതം മനുഷ്യസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത മതമാണെമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം 1918-ൽ ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ. ജോൺ എന്നു പേരുമാറ്റുകയും ചെയ്തു.[2] ജാതി വ്യത്യാസമില്ലാത്ത കിസ്തുമതത്തിലേക്ക് നിരവധി പുലയ സമുദായാംഗങ്ങളെ അദ്ദേഹം മതംമാറ്റി. എന്നാൽ, ക്രിസ്തുമതവും ദളിതരെ ദളിതരായിത്തന്നെ കാണുന്നുവെന്നത് അദ്ദേഹത്തെ നിരാശനാക്കി. 1937-ൽ കൃഷ്ണാദിയാശാൻ നിര്യാതനായി.
അവലംബം
തിരുത്തുക- ↑ "ജാതിയുടെ പുനർനിർമിതിയും ദലിത് സ്ത്രീ പ്രസ്ഥാനങ്ങളും". http://www.madhyamam.com. Retrieved 20 ജൂലൈ 2015.
{{cite web}}
: External link in
(help)|publisher=
- ↑ "കൃഷ്ണാദിയാശാൻ". http://keralaviplist.com. Archived from the original on 2016-03-07. Retrieved 20 ജൂലൈ 2015.
{{cite web}}
: External link in
(help)|publisher=