പ്രമുഖനായ പഞ്ചവാദ്യ കലാകാരനായിരുന്നു കുഴൂർ ചന്ദ്രൻ മാരാർ (മര​ണം :21 സെപ്റ്റംബർ 2010). തിമിലയിലെ ശ്രദ്ധേയരായ കുഴൂർ ത്രയത്തിലെ ഇളയ അംഗമായിരുന്നു. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി കാൽനൂറ്റാണ്ട് തിമിലയേന്തി. പിന്നീട് സഹോദരനൊപ്പം പാറമേക്കാവ് വിഭാഗത്തിനുവേണ്ടിയും വാദനം നടത്തി.

ജീവിതരേഖ തിരുത്തുക

മാണിക്യമംഗലം വടക്കിനി മാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത്‌ കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. ജ്യേഷ്ഠൻ കുഴൂർ നാരായണമാരാർ തന്നെയായിരുന്നു ഗുരു. [1]

കുഴൂർ ത്രയം തിരുത്തുക

കുഴൂർ നാരായണ മാരാർ, കുഴൂർ കുട്ടപ്പ മാരാർ, ചന്ദ്രൻ മാരാർ എന്നീ പഞ്ചവാദ്യത്തിന്‌ പുതിയ ശൈലി നൽകിയ മൂവരെയാണ് കുഴൂർത്രയം എന്നു വിളിച്ചിരുന്നത്. പൂരങ്ങളിൽ അവിഭാജ്യഘടകമായിരുന്നു ഇവർ .

അവലംബം തിരുത്തുക

  1. "കുഴൂർ ചന്ദ്രൻ മാരാർ അന്തരിച്ചു". മാതൃഭൂമി. 22 Sep 2010. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുഴൂർ_ചന്ദ്രൻ_മാരാർ&oldid=3628763" എന്ന താളിൽനിന്ന് ശേഖരിച്ചത്