കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കുറ്റ്യാട്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറ്റ്യാട്ടൂർ | |
12°02′N 75°28′E / 12.04°N 75.46°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പ്രസിഡന്റ് | പി.പി റെജി |
' | |
' | |
വിസ്തീർണ്ണം | 35.10ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22501 |
ജനസാന്ദ്രത | 641/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670592 +91 497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്.ചെറുവത്തലമെട്ട,ചട്ടുകപ്പാറ തുടങ്ങിയ സ്ഥലങ്ങൾ ഈ പഞ്ചായത്തിലാണ്.മയ്യിൽ ഗ്രാമപഞ്ചായത്ത് ഇതിന്റെ ഒരു അതിരാണ്. ഈ ഗ്രാമപഞ്ചായത്തിനു 35.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
പേരിനുപിന്നിൽ
തിരുത്തുകകൊട്ടിയൂർ ശിവക്ഷേത്രത്തിൽ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനിൽ നിന്നു ലഭിച്ചത് കുറ്റിയാട്ടൂരിലെ നാലുനമ്പ്യാർ തറവാട്ടുകാർക്കായിരുന്നു. നാലരകുറ്റി പശുവിൻ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റിയാട്ടൂരായി എന്നുമാണ് ഐതിഹ്യം[1].
വാർഡുകൾ
തിരുത്തുക- പഴശ്ശി
- കോയ്യോട്ടു മൂല
- പാവന്നൂർ
- നിടുകുളം
- കുറ്റ്യാട്ടൂർ
- വടുവൻകുളം
- കുരുവോട്ടു മൂല
- കോമക്കരി
- വേശാല
- കട്ടോളി
- തണ്ടപ്പുറം
- ചെമ്മാടം
- ചെക്കിക്കുളം
- മാണിയൂർ സെൻട്രൽ
- ചട്ടുകപ്പാറ
- പൊറോളം[2]
മുൻ പ്രസിഡണ്ടുമാർ
തിരുത്തുക- വി. കണ്ണൻ
- കെ. രവി
- കെ. കെ ഗോപാലൻ മാസ്റ്റർ
- കെ. പി ഗോപാലൻ
- ടി. വസന്ത കുമാരി
- പി. മുകുന്ദൻ
- സി. സുജാത
- എൻ പത്മനാഭൻ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകവിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
---|---|---|---|---|---|---|---|---|---|---|---|---|
35.10 | 15 | 3533 | 3558 | 11195 | 11306 | 22501 | 641 | 1010 | 95.11 | 84.75 | 89.88 |
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, ചട്ടുകപ്പാറ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-05. Retrieved 2010-12-02.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- http://lsgkerala.in/kuttiattoorpanchayat/ Archived 2015-04-05 at the Wayback Machine.