കുറ്റൂർ നൈതലക്കാവ് ഭഗവതി ക്ഷേത്രം
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിൽ നിന്ന് ആറുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുറ്റൂർ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് നൈതലക്കാവ് ഭഗവതി ക്ഷേത്രം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കൂടാതെ പ്രത്യേക ക്ഷേത്രത്തിൽ ശിവനും കുടികൊള്ളുന്നു. ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, രക്ഷസ്സ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഇവിടത്തെ ഭഗവതി. കൊച്ചി രാജകുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.