മൈക്രോഹൈലിഡെ കുടുംബത്തിൽപ്പെട്ട തവളകളെയാണ് കുറുവായൻ തവളകൾ (ഇംഗ്ലീഷ്:Narrow Mouthed Frog) എന്നു വിളിക്കുന്നത്. ഇവ ഏകദേശം 413 സ്പീഷിസുകളിലായി ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാണപ്പെടുന്നു. ഇവയിൽ 69 ജാതി തവളകളുണ്ട്. ലോകത്തിലേറ്റവും കൂടുതൽ ഇനം ജാതികളുള്ള തവള കുടുംബമാണ് മൈക്രോഹൈലിഡെ.

കുറുവായൻ തവള
Temporal range: 24–0 Ma Early Miocene to സമീപസ്ഥം[1]
Eastern narrowmouth toad (Gastrophryne carolinensis)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Microhylidae

Günther, 1858
Subfamilies

Asterophryinae
Brevicipitinae
Cophylinae
Dyscophinae
Genyophryninae
Melanobatrachinae
Microhylinae
Phrynomerinae
Scaphiophryninae

Distribution of Microhylidae (in black)

സ്വഭാവം

തിരുത്തുക

പേരുസൂചിപ്പിക്കും പോലെ തന്നെ ഇവയുടെ ശരീരവും ചെറുതാണ്. ഇതിലെ മിക്ക സ്പീഷിസുകൾക്കും 1.5 സെന്റീമീറ്ററിൽ താഴെ വലിപ്പമേയുള്ളു എന്നിരുന്നാലും 9 സെന്റിമീറ്റർ വരെ വലിപ്പമുള്ള കൂട്ടരും ഈ കുടുംബത്തിലുണ്ട്.[1] കരയിലും വൃക്ഷങ്ങളിലും ആണ് കൂടുതൽ സമയമെങ്കിലും ചിലയവയെ ജലാശയങ്ങളുടെ സമീപവും കാണാറുണ്ട്. കരയിൽ കഴിയുന്നവ മിക്കവാറും ഇലകളുടെ അടിയിലും മറ്റും ഒളിച്ചിരുന്ന് രാത്രികാലങ്ങളിലായിരിക്കും ഇരതേടാൻ പുറത്തിറങ്ങുക.

പൊതുവെ രണ്ട് തരം തവളകളാണ് ഈ ഗണത്തിലുള്ളത്, ഒന്ന് വലിയ ശരീരവും ചെറിയ വായുമുള്ളവ, രണ്ടാമത്തെ ഇനം കാഴ്ചയിൽ സാധാരണ തവളകളേപ്പോലെയുമാണ്. ചെറിയ വായുള്ളവ ചിതലുകളേയും ഉറുമ്പുകളേയുമാണ് ആഹാരമാക്കുന്നത്. ആഫ്രിക്കയിൽ കാണാപ്പെടുന്ന ചിലയിനം തവളകൾ മണ്ണിനടിയിലാണ് മുട്ടകളിടുന്നത്.

പ്രത്യുത് പാദനം

തിരുത്തുക

ന്യൂ ഗയാനയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന കുറിവായൻ തവളകൾക്ക് വാൽമാക്രി എന്ന അവസ്ഥ ഉണ്ടാകാറില്ല, ഇവ നേരിട്ട് മുട്ട വിരിഞ്ഞ് തവളക്കുഞ്ഞുങ്ങളാവുകായാണ്. വൃക്ഷത്തിൽ കഴിയുന്ന തവളകൾ മരത്തിലാണ് മുട്ടയിടുന്നത്. കുറിവായൻ തവളകളുടെ വാൽമാക്രികൾക്ക് മറ്റുള്ളവയുടെ കൂട്ട് പല്ലുകൾ കാണാറില്ല.[1]

ആവാസ മേഖലകൾ

തിരുത്തുക

കുറിവായൻ തവളകൾ പൊതുവെ ഉഷ്ണമേഖലാക്കാടുകളിലാണ് കാണാപ്പെടുന്നത്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ പൂർവ്വേഷ്യ, ന്യൂ ഗയാന, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇവ കാണപ്പെടുന്നു. മിക്കവയും ഉഷ്ണമേഖലാക്കാടുകളിലാണ് കാണപ്പെടുന്നതെങ്കിലും ഇതിൽ നിന്നും വിഭിന്നരായവരും കുറവല്ല, ഇക്കൂട്ടർ കൂടുതലായും മഡഗാസ്കറിലും ന്യൂ ഗയാനയിലുമാണുള്ളത്.

  1. 1.0 1.1 1.2 Zweifel, Robert G. (1998). Cogger, H.G. & Zweifel, R.G. (ed.). Encyclopedia of Reptiles and Amphibians. San Diego: Academic Press. pp. 102–103. ISBN 0-12-178560-2.{{cite book}}: CS1 maint: multiple names: editors list (link)
  • Cogger, H.G. (2004). Encyclopedia of Reptiles & Amphibians Second Edition. Fog City Press. ISBN 1-877019-69-0. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Zug, George R. (2001). Herpetology:An Introductory Biology of Amphibians and Reptiles 2nd Edition. Academic Press. ISBN 0-12-782622-X. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുറുവായൻ_തവളകൾ&oldid=3779777" എന്ന താളിൽനിന്ന് ശേഖരിച്ചത്