കുറിക്കല്ല്യാണം
മലബാർ മേഖലയിൽ വിശിഷ്യാ വടകര, നാദാപുരം ഭാഗങ്ങളിൽ സർവ്വ സാധാരണയായി കാണുന്ന ഒരു പലിശ രഹിത പണമിടപാട് സംവിധാനമാണ് പണപ്പയറ്റ്.
ഉദ്ദേശ്യം
തിരുത്തുകനാടിന്റെ ഐക്യവും ബന്ധങ്ങളും നഷ്ടപ്പെടാതിരിക്കുക, സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാവുക എന്നീ ഉദ്ദേശങ്ങളോടെ പൂർവ്വീകർ ഉണ്ടാക്കിയ ഒരു സമ്പ്രദായമാണ് പണപ്പയറ്റ്. സാമ്പത്തികമായ ആവശ്യങ്ങൾ വരുമ്പോഴാണ് പലരും പണപ്പയറ്റിനെക്കുറിച്ചാലോചിക്കുന്നത്. പണക്കാരനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഇതിൽ തുല്യമായി പരിഗണിക്കുന്നു.
നടപടി
തിരുത്തുകനിശ്ചിത തിയ്യതിയും സമയവും സ്ഥലവും രേഖപ്പെടുത്തിയ ക്ഷണക്കത്ത് തന്റെ പരിചിത വലയങ്ങളിലെല്ലാം വിതരണം ചെയ്യുകയാണ് ആദ്യ പടി. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങി ജാതി മത വർണ്ണ പ്രായ ഭേദമന്യേ ക്ഷണിതാക്കളാവും. വ്യക്തികളുടെ ബന്ധങ്ങൾക്കനുസരിച്ച് ക്ഷണിതാക്കളുടെ എണ്ണവും കൂടും.
പയറ്റ് ദിവസം മുൻ നിശ്ചയിച്ച സമയത്ത് തന്നെ പയറ്റ് ആരംഭിക്കും. വരുന്നവർക്കെല്ലാം ഭക്ഷണം നൽകുന്നു. (ഇടിയൂന്നിയും പഴവും, പൊറോട്ടയും ബീഫും, ബ്രഡും കറിയും ഒക്കെ ചില പയറ്റ് കോളുകളാണ്) ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഉമ്മറത്ത് ബുക്കുമായി ഇരിക്കുന്ന ആളുടെ കയ്യിൽ പണം കൊടുത്ത് ബുക്കിൽ രേഖപ്പെടുത്തി എന്നുറപ്പ് വരുത്തുക. ഇഷ്ടമുള്ള തുക ഏൽപ്പിക്കാം ( ഉദാ:.250,500,1000). ഈ പൈസയെ "മുതൽ" സംഖ്യ എന്ന് വിളിക്കും. വൈകീട്ട് എട്ട് മണി വരെ പയറ്റ് സമയമുണ്ടാകും. അതിനിടക്ക് എപ്പോഴും വന്ന് പണം കൊടുക്കാവുന്നതാണ്. കിട്ടിയ തുകയും എഴുതിയ തുകയും പരിശേധിച്ചുറപ്പു വരുത്തി മാത്രമേ എഴുതുന്നയാൾ പോവുകയുള്ളൂ.
കടം വീട്ടൽ
തിരുത്തുകപണമിടപാട് നടത്തിയവരെല്ലാം ഓരോരുത്തരായി പണപ്പയറ്റ് കഴിച്ച് കൊണ്ടിരിക്കും. ഇവർക്കെല്ലാം തുക തിരിച്ച് കൊടുക്കണം. ഈ കൊടുക്കൽ-വാങ്ങലിനെയാണ് പയറ്റ് എന്ന പദം അന്വർത്ഥമാക്കുന്നത്. തിരിച്ച് പയറ്റുമ്പോൾ അയാൾ പയറ്റിയ മുതൽ സംഖ്യയും അതിൽ ഇഷ്ടമുള്ള ഒരു സംഖ്യ കൂടുതലും പയറ്റണം. ഉദാഹരണത്തിന് 500 രൂപ ആണ് മുതൽ സംഖ്യ എങ്കിൽ 500+500 ആയിരം തിരിച്ച് പയറ്റുക. കൂട്ടി നൽകുന്ന സംഖ്യ അടുത്ത തവണ ആദ്യത്തെയാൾ നിശ്ചയിക്കുന്ന ദിവസം ഇതേ രീതിയിൽ തിരിച്ചു നൽകുന്നു. ഇത് ഒരു ചാക്രിക വ്യവസ്ഥയായി നിലനിൽക്കും. എപ്പോഴാണോ ഒരാൾക്ക് ഇതിൽ നിന്നും പിന്മാറാൻ തോന്നുന്നത്, അപ്പോൾ അയാൾ മുതൽ സംഖ്യ മാത്രം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നതോടെ അയാൾ ഇതിൽ നിന്നും ഒഴിവാകുന്നു.
പ്രത്യേകതകൾ
തിരുത്തുകപലപ്പോഴും പുതു തലമുറയെ സമൂഹം തിരിച്ചറിയാൻ തുടങ്ങുന്നത് തന്നെ ഈ സംവിധാനത്തിലേക്ക് അവർ പങ്കാളിയാവുന്നതോടുകൂടിയാണ്. പയറ്റ് നടക്കുന്ന കടയോ വീടോ തിരിച്ചറിയാൻ ഈന്തോലപ്പട്ട അടയാളമായി വെക്കുന്നു. പയറ്റ് ബുക്കിൽ ആദ്യത്തെ വരികൾ സ്വന്തം പുതിയാപ്ലാർക്ക് (മരുമക്കൾക്ക്) മാറ്റിവച്ച് കൊണ്ട് ബഹുമാനം കാണിക്കുന്നതും ഇതിലെ ഒരു സവ്ശേഷതയാണ്. പയറ്റിന്റെ പണം, ബോധപൂർവ്വം വൈകിപ്പിക്കുകയോ നൽകാതിരിക്കുകയോ ചെയ്യില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ തന്നെ സമൂഹം അവനെ വളരെ മോശക്കാരനായിട്ടാണ് വിലയിരുത്തുക. പരസ്പര ബന്ധവും സ്നേഹവും ഉറപ്പിക്കാൻ പയറ്റ് സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ "പണപ്പയറ്റ്" (PDF). മലയാളം വാരിക. 17 ആഗസ്റ്റ് 2012. Archived from the original (PDF) on 2016-03-06. Retrieved 09 ഫെബ്രുവരി 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)